വെള്ളരി നാടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൃഷിയുമായി ബന്ധപ്പെട്ട് നാട്ടുഭാഷയിൽ അവതരിപ്പിച്ചു വന്നിരുന്ന ഒരു നാടക രൂപമാണ് വെള്ളരി നാടകം. ഉത്തര കേരളത്തിലാണ് സാധാരണയായി അവതരിപ്പിച്ചു വരുന്നത്. രണ്ടാം വിളവെടുപ്പ് കഴിഞ്ഞാൽ ഇടവിളയായി വെള്ളരി നടുക പതിവാണ്. രാത്രി കാലങ്ങളിൽ മൃഗങ്ങളും മറ്റും കൃഷി നശിപ്പിക്കാതിരിക്കാൻ കൃഷിക്കാർ കാവലിരിക്കാറുണ്ട്. നേരം പോകാനായി അവർ നാടക പരിശീലനം നടത്തും. വെള്ളരിക്ക പാകമാവുന്ന സമയത്ത് നാടകവും അവതരണത്തിന് തയ്യാറാകും. വലിയ തയ്യാറെടുപ്പില്ലാതെ അവതരിപ്പിക്കപ്പെട്ടിരുന്ന ഇത്തരം നാടകങ്ങളാണ് വെള്ളരി നാടകങ്ങൾ. അഭിനയ ചാതുരിയുള്ള നടന്മാരോ എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റോ ഒന്നും ഇത്തരം നാടകങ്ങൾക്കുണ്ടാകാറില്ല.[1]

അവലംബം[തിരുത്തുക]

  1. "പഴമയുടെ തനിയാവർത്തനമായ് വെള്ളരി നാടകം". February 13, 2018. ശേഖരിച്ചത് February 13, 2018.
"https://ml.wikipedia.org/w/index.php?title=വെള്ളരി_നാടകം&oldid=2695663" എന്ന താളിൽനിന്ന് ശേഖരിച്ചത്