കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ
ദൃശ്യരൂപം
കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ | |
---|---|
ജനനം | 1919 |
മരണം | 2004 ജനുവരി 1 |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | കർഷകസംഘം നേതാവും, കമ്മ്യൂണിസ്റ്റു് നേതാവും |
പഴയ ചിറക്കൽ താലൂക്കിലെ ഒരു പ്രധാന കർഷകസംഘം നേതാവും, കമ്മ്യൂണിസ്റ്റു് നേതാവുമായിരുന്നു കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ
ജീവിതരേഖ
[തിരുത്തുക]1919 ൽ കണ്ണൂർ ജില്ലയിലെ മയ്യിലിൽ ജനിച്ച കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ കർഷകസംഘം, കോൺഗ്രസ്, സി.എസ്.പി, കമ്മ്യൂണിസ്റ്റ് പാർട്ടി എന്നിവയിൽ പ്രവർത്തിച്ചു[1] 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടിയോടൊപ്പം നിന്നു. കണ്ടക്കൈ കർഷകസമരം, മിച്ചഭൂമി സമരം എന്നീ സമരങ്ങളെ തുടർന്നു് ജയിൽവാസമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായിരുന്ന[2] ഇദ്ദേഹം 1964 മുതൽ 1979 വരെയും 1988 മുതൽ 1995 വരെയും മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു[2]. 2004 ജനുവരി 1 ന് അന്തരിച്ചു.
അവലംബം
[തിരുത്തുക]- ↑ പ്രമുഖ-വ്യക്തികൾ[പ്രവർത്തിക്കാത്ത കണ്ണി] ശേഖരിച്ചതു് 2011 ഡിസംബർ 26-നു്
- ↑ 2.0 2.1 മയ്യിൽ ഗ്രാമപഞ്ചായത്ത് ചരിത്രം