പി.കെ. ശ്രീമതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
P. K. Sreemathy


Member of Parliament
നിലവിൽ
പദവിയിൽ 
2014
മുൻ‌ഗാമി കെ. സുധാകരൻ
നിയോജക മണ്ഡലം കണ്ണൂർ
ജനനം (1949-05-04) 4 മേയ് 1949 (വയസ്സ് 69)
മയ്യിൽ, കണ്ണൂർ ജില്ല, കേരളം
രാഷ്ട്രീയപ്പാർട്ടി
CPI(M)

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകയാണ് പി.കെ. ശ്രീമതി . 2006-ൽ കേരളത്തിൽ അധികാരമേറ്റ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായിരുന്നു[1] (ജനനം: മേയ് 4, 1949 - ).[2] കണ്ണൂർ ജില്ലയിലെ മയ്യിൽ പഞ്ചായത്തിൽ ജനനം. പയ്യന്നൂർ നിയോജകമണ്ഡലത്തിൽ നിന്നും എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ടു.[3]

ജീവിതരേഖ[തിരുത്തുക]

1949 മേയ് 4-ന് ടി. കേളപ്പൻ നമ്പ്യാരുടെയും പി.കെ. മീനാക്ഷിയമ്മയുടെയും മകളായി ജനിച്ചു[4]. സ്കൂൾ അദ്ധ്യാപികയായിരുന്നു.[അവലംബം ആവശ്യമാണ്] 30 വർഷത്തോളമായി പൊതുപ്രവർത്തനരംഗത്തു പ്രവർത്തിക്കുന്നു.

കണ്ണൂർ ജില്ലാ കൺസിലിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സണായുലം 1995 മുതൽ 1997 വരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സി.പി.ഐ.(എം) കേന്ദ്ര കമ്മിറ്റി അംഗവുമാണ്. 2001-ലും 2006-ലും പയ്യന്നൂരിൽ നിന്നും കേരള നിയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[5]

അലങ്കരിച്ച സ്ഥാനങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 കണ്ണൂർ ലോകസഭാമണ്ഡലം പി.കെ. ശ്രീമതി സി.പി.എം., എൽ.ഡി.എഫ് കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

വിമർശനം[തിരുത്തുക]

കിളിരൂർ സ്ത്രീപീഡനക്കേസിലെ പെൺകുട്ടിയെ ആശുപത്രിയിൽ ചെന്ന് ഭീഷണിപ്പെടുത്തി എന്നും അത് മരണകാരണമായി എന്നും ആരോപിക്കപ്പെട്ടു.[7] കേരളത്തിൽ വ്യാപകമായ പകർച്ചപ്പനിയും മറ്റു മാരകവ്യാധികളും പ്രതിരോധിക്കുന്നതിൽ ആരോഗ്യമന്ത്രിയെന്ന നിലയിൽ പരാജയപ്പെട്ടുവെന്നും വിമർശനം ഉണ്ടായി. എസ്.എ.ടി. ആശുപത്രിയിലെ ശിശുമരണത്തിന്റെ പേരിലും ആരോഗ്യമന്ത്രി എന്ന നിലയിൽ വിമർശിക്കപ്പെട്ടു. ഏറ്റവും പുതിയതായി ജീവൻരക്ഷാ ഔഷധങ്ങൾ കൃത്യമായി ലഭിക്കുന്നില്ലെന്ന ആരോപണവും[8] കിളിരൂർ കേസ് ഫയൽ പൂഴ്ത്തി എന്ന ആരോപണവുമാണ് ഉയർന്ന് വന്നിട്ടുള്ളത്.[7]

കുടുംബം[തിരുത്തുക]

ദാമോദരൻ നമ്പ്യാർ ഇ. ആണ് ഭർത്താവ്. ഒരു മകനുണ്ട്.

അവലംബം[തിരുത്തുക]


പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=പി.കെ._ശ്രീമതി&oldid=2344925" എന്ന താളിൽനിന്നു ശേഖരിച്ചത്