ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, മയ്യിൽ
ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, മയ്യിൽ | |
സ്ഥാനം | |
---|---|
Coordinates | മയ്യിൽ പി.ഒ, കണ്ണൂർ, 670602 |
പ്രധാന വിവരങ്ങൾ | |
ആരംഭിച്ചത് | 1957 |
Locale | മയ്യിൽ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
റവന്യൂ ജില്ല | കണ്ണൂർ |
അധികാരി | സർക്കാർ |
Category | പൊതു വിദ്യാലയം |
സ്കൂൾ കോഡ് | 13009 [1] |
പ്രധാനാധ്യാപകൻ | ശ്യാമള. എം |
വിദ്യാർത്ഥികൾ | 1145 |
Classes | അപ്പർ പ്രൈമറി, ഹൈസ്കൂൾ, എച്ച്.എസ്.എസ് |
പഠന ഭാഷ | മലയാളം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സൌത്ത് ഉപജില്ലയിലെ ഒരു ഹയർ സെക്കണ്ടറി സ്കൂൾ ആണ് മയ്യിൽ ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ. ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ (Idoozhi Madhavan Namboodiri Smaraka Government Higher Secondary School) എന്നതാണ് പൂർണ്ണ നാമം. ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്.മയ്യിൽ (IMNS GHSS Mayyil) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.
1957-ൽ ആണ് ഈ വിദ്യാലയം ഒരു ഹൈസ്കൂൾ ആയി മാറ്റിയത്. ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1997-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.
മയ്യിൽ ഗ്രാമപഞ്ചായത്തിലെ മയ്യിൽ പട്ടണത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഉള്ളടക്കം
ചരിത്രം[തിരുത്തുക]
1957-ൽ ആണ് ഈ വിദ്യാലയം ഒരു ഹൈസ്കൂൾ ആയി മാറ്റിയത്. അതിന് മുമ്പ് ഹയർ എലിമെന്ററി സ്കൂൾ ആയാണ് വിദ്യാലയം പ്രവർത്തിച്ചത്. ഹൈസ്കൂളായി ഉയർത്തുമ്പോൾ അപ്പോഴുള്ള ഹയർ എലിമെന്ററി സ്കൂളിന്റെ കെട്ടിടങ്ങളും ഉപകരണങ്ങളും ആവശ്യമായ സ്ഥലവും അന്നത്തെ സ്കൂൾ മാനേജർ ആയ ബ്രഹ്മശ്രീ. ഇടൂഴി ഇല്ലത്ത് മാധവൻ നമ്പൂതിരി സൌജന്യമായി വിട്ടുകൊടുത്തതാണ്.
ഭൗതികസൗകര്യങ്ങൾ[തിരുത്തുക]
അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് നല്ല രീതിയിൽ ആവശ്യമായ കെട്ടിട സൌകര്യങ്ങൾ ഉണ്ട്. വളരെ വിശാലമായ മൈതാനം സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]
- നാഷണൽ കേഡറ്റ് കോർ (എൻ.സി.സി.)
- ജൂനിയർ റെഡ്ക്രോസ്
- ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- നാഷണൽ സർവീസ് സ്കീം
- വിദ്യാരംഗം കലാസാഹിത്യവേദി
നേട്ടങ്ങൾ[തിരുത്തുക]
- 2013 - കിലയും ആകാശവാണിയും സംയുക്തമായി സംഘടിപ്പിച്ച റേഡിയോ സ്കൂൾ പഞ്ചായത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം[2].
- 2015 - സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ 'സയൻസ് മാഗസിൻ' വിഭാഗത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും[3].
- 2015 - സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ 'സയൻസ് നാടകം' വിഭാഗത്തിൽ എ ഗ്രേഡ്.
മുൻ സാരഥികൾ[തിരുത്തുക]
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
സ്കൂളിന്റെ മുൻ പ്രിൻസിപ്പിൾമാർ:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]
- പി.കെ. ശ്രീമതി [എം.പി.]
- കെ.കെ. കുഞ്ഞനന്തൻ നമ്പ്യാർ (ദീർഘകാലം മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് ആയിരിന്നു)