പാട്യം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാട്യം ഗ്രാമപഞ്ചായത്ത്
മനുഷ്യവാസ പ്രദേശം, ഗ്രാമപഞ്ചായത്ത്
11°48′20″N 75°34′6″E, 11°48′57″N 75°40′30″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾഓട്ടച്ചീമാക്കൂൽ, സൌത്ത് പാട്യം, കോങ്ങാറ്റ നോർത്ത്, പൂക്കോട്, പുതിയതെരു, മുതിയങ്ങ, മൂഴിവയൽ, കൂറ്റേരിപ്പൊയിൽ, ചീരാറ്റ, കാര്യാട്ടുപുറം, പൂവ്വത്തൂർ, കണ്ണവം കോളനി, ചെറുവാഞ്ചേരി, പത്തായക്കുന്ന്, കൊങ്കച്ചി, കൊട്ടയോടി, കിഴക്കേ കതിരൂർ, കോങ്ങാറ്റ
വിസ്തീർണ്ണം112.19 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ27,589 (2001) Edit this on Wikidata
പുരുഷന്മാർ • 13,221 (2001) Edit this on Wikidata
സ്ത്രീകൾ • 14,368 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.41 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G130905
LGD കോഡ്221213

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പാട്യം ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, 2011 മുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2]

ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

വി.കെ.ജലജയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്.[3]

  1. കോങ്ങാറ്റ നോർത്ത്
  2. പൂക്കോട്
  3. ഓട്ടച്ചിമാക്കൂൽ
  4. മൂഴിവയൽ
  5. പുതിയതെരു
  6. മുതിയങ്ങ
  7. കാര്യാട്ടുപുറം
  8. കുറ്റ്യേരിപൊയിൽ
  9. ചീരാറ്റ
  10. പൂവത്തൂർ
  11. കണ്ണവം കോളനി
  12. ചെറുവാഞ്ചേരി
  13. പത്തായക്കുന്ന്
  14. കൊട്ടയോടി
  15. കൊങ്കച്ചി
  16. ഈസ്റ്റ് കതിരൂർ
  17. കോങ്ങാറ്റ

ഭൂമിശാസ്ത്രം[തിരുത്തുക]

[4]

അതിരുകൾ[തിരുത്തുക]

ഭൂപ്രകൃതി[തിരുത്തുക]

പാട്യം പഞ്ചായത്തിന്റെ പശ്ചിമമേഖല ഇടനാടൻ ഭൂപ്രകൃതിയുള്ളതും പൂർവ്വമേഖല മലനാടൻ ഭൂപ്രകൃതിയുള്ളതുമാണ്‌. പഞ്ചായത്തിന്റെ കിഴക്കുഭാഗം കണ്ണവം റിസർവ് ഫോറസ്റ്റാണ്‌. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിഞ്ഞ പ്രദേശം, ചെറുചെരിവ്, സമതലം എന്നിങ്ങനെ നാലായി തിരിക്കാം. ഈ പഞ്ചായത്തിന്റെ വിസ്തൃതിയുടെ 5% വനപ്രദേശമാണ്‌.

ജലപ്രകൃതി[തിരുത്തുക]

പാട്യം പഞ്ചായത്തിലെ ഇളമാങ്കൽകുന്നിൽനിന്നും ഉത്ഭവിക്കുന്ന പാത്തിപ്പുഴ(തലശ്ശേരിപ്പുഴ) പഞ്ചായത്തിലൂടെയും പഞ്ചായത്തിന്റെ അതിർത്തിയിൽക്കൂടെയും ഒഴുകുന്നു.പഴശ്ശി ജലസേചനപദ്ധതിയുടെ കനാലുകൾ ഈ പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി കടന്നുപോകുന്നുണ്ട്.

ഗതാഗതം[തിരുത്തുക]

തലശ്ശേരി-കൂർഗ് റോഡ് പഞ്ചായത്തിന്റെ അതിർത്തിയിലൂടെയാണ്‌ കടന്നുപോകുന്നത്. [5]

രൂപവത്കരണം[തിരുത്തുക]

1961 ഡിസംബർ 28-നാണ്‌ പാട്യം ഗ്രാമപഞ്ചായത്ത് നിലവിൽവന്നത്. [5]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം[തിരുത്തുക]

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്ത്
  2. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-12.
  3. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  4. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്ത് വിവരണം
  5. 5.0 5.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാട്യം ഗ്രാമപഞ്ചായത്തിന്റെ ചരിത്രം