ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത്
| ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 11°51′13″N 75°37′47″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ ജില്ല |
| വാർഡുകൾ | വട്ടോളി, ഇടുമ്പ, മുടപ്പത്തൂർ, പൂഴിയോട്, കണ്ണവം, മൊടോളി, തൊടീക്കളം, ചിറ്റാരിപറമ്പ്, മണ്ണന്തറ, പൂവ്വത്തിൻകീഴിൽ, വണ്ണാത്തിമൂല, അരീക്കര, ഞാലിൽ, മാനന്തേരി, അമ്പായക്കാട് |
| ജനസംഖ്യ | |
| ജനസംഖ്യ | 20,974 (2001) |
| പുരുഷന്മാർ | • 10,234 (2001) |
| സ്ത്രീകൾ | • 10,740 (2001) |
| സാക്ഷരത നിരക്ക് | 89.44 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221207 |
| LSG | • G130902 |
| SEC | • G13056 |
![]() | |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് 'ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്ത്[1]. മാനന്തേരി, കണ്ണവം വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഗ്രാമപഞ്ചായത്ത്, മട്ടന്നൂർ നിയമസഭാമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2].
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]സി.പി.ഐ(എം)-ലെ വി. സൗമിനി ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.[1] ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളാണുള്ളത്.[3]
- വണ്ണാത്തിമൂല
- മാനന്തേരി
- പൂവത്തിൻകീഴിൽ
- ചിറ്റാരിപറമ്പ്
- മണ്ണന്തറ
- അരീക്കര
- ഞാലിൽ
- മുടപ്പത്തൂർ
- വട്ടോളി
- ഇടുമ്പ
- മൊടോളി
- തൊടീക്കളം
- പൂഴിയോട്
- കണ്ണവം
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]2005- സെപ്റ്റംബർ 26-ന് നടന്ന തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ.[4] [5]
| വാർഡ് | മെമ്പർ | പാർട്ടി |
|---|---|---|
| മുടപ്പത്തൂർ | പി. അശോകൻ | സി.പി.ഐ(എം) |
| വട്ടോളി | വി.പി. ശൈലജ | സി.പി.ഐ(എം) |
| ഇടുമ്പ | കെ. കുഞ്ഞിരാമൻ | സി.പി.ഐ(എം) |
| മൊടോളി | ജി. പവിത്രൻ | സി.പി.ഐ(എം) |
| തൊടീക്കളം | സുധാകാരൻ | സി.പി.ഐ |
| പൂഴിയോട് | ടി. സാവിത്രി | സി.പി.ഐ |
| കണ്ണവം | പാലക്കണ്ടി വിജയൻ മാസ്റ്റർ | ഡി.ഐ.സി(കെ) |
| പൂവത്തിൻകീഴിൽ | ഗോപലൻ | സി.പി.ഐ |
| ചിറ്റാരിപറമ്പ് | വി. സൗമിനി | സി.പി.ഐ(എം) |
| മണ്ണന്തറ | രാഗിണി | സി.പി.ഐ(എം) |
| അരീക്കര | യു.പി. യശോദ | സി.പി.ഐ(എം) |
| ഞാലിൽ | കെ. ലീല | സി.പി.ഐ |
| വണ്ണാത്തിമൂല | സി. ചന്ദ്രൻ | സി.പി.ഐ(എം) |
| മാനന്തേരി | എ. രാജു | സി.പി.ഐ(എം) |
ഭൂമിശാസ്ത്രം
[തിരുത്തുക]അതിരുകൾ
[തിരുത്തുക]- വടക്ക്: മാലൂർ
- പടിഞ്ഞാറ്: മാങ്ങാട്ടിടം, കൂത്തുപറമ്പ്
- തെക്ക്: പാട്യം
- കിഴക്ക്: കോളയാട്
ഭൂപ്രകൃതി
[തിരുത്തുക]കണ്ണവം റിസർവ് വനം പഞ്ചായത്തിന്റെ തെക്കുകിഴക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിനെ സമതലങ്ങൾ, ചെരിവുകൾ, കുന്നിൻപ്രദേശങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. ചെറുതും വലുതുമായ കുന്നുകൾ ഈ പഞ്ചായത്തിലുണ്ട്.
ജലപ്രകൃതി
[തിരുത്തുക]കണ്ണവം പുഴ പഞ്ചായത്തിലൂടെ ഒഴുകുന്നു. ഇടുമ്പപ്പുഴ പഞ്ചായത്തിനു വടക്കായി മാലൂർ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ |
|---|---|---|---|---|---|---|---|---|---|
| 33.81 | 14 | 20974 | 10234 | 10740 | 620 | 1049 | 89.44 | 93.95 | 85.21 |
ചരിത്രം
[തിരുത്തുക]1961-ലാണ് ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്ത് വ്യക്തമായ അതിരുകളോടുകൂടിയ പഞ്ചായത്തായി മാറിയത്, കെ കുഞ്ഞിരാമൻ അടിയോടി ആയിരുന്നു ആദ്യത്തെ പ്രസിഡണ്ട്.[6].
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- 1 2 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്ത്
- 1 2 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്തിന്റെ വിവരണം
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ http://www.nationmaster.com/encyclopedia/Local-Body-Election-in-Kerala%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- ↑ കേരള ഇലക്ഷൻ കമ്മീഷൻ -കണ്ണൂർ ജില്ലയിലെ പ്രദേശിക തിരഞ്ഞെടുപ്പുഫലങ്ങൾ [പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -ചിറ്റാരിപറമ്പ് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം
