തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്
തൊണ്ടർനാട് | |
---|---|
village | |
![]() കുങ്കിച്ചിറ, കുഞ്ഞോം | |
Coordinates: 11°46′27″N 75°50′13″E / 11.77417°N 75.83694°E | |
Country | ![]() |
State | കേരളം |
District | വയനാട് |
ജനസംഖ്യ (2001) | |
• ആകെ | 19,639 |
Languages | |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | |
ISO 3166 കോഡ് | IN-KL |
വാഹന രജിസ്ട്രേഷൻ | KL-12,kl-72 |
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 131.15 ചതുരശ്രകിലോമീറ്ററാണ്. അതിരുകൾ: വടക്ക് തവിഞ്ഞാൽ പഞ്ചായത്ത്, കണ്ണൂർ ജില്ല, തെക്ക് കോഴിക്കോട് ജില്ല, കിഴക്ക് എടവക, വെള്ളമുണ്ട പഞ്ചായത്തുകൾ, പടിഞ്ഞാറ് കോഴിക്കോട്, കണ്ണൂർ ജില്ലകൾ എന്നിവയാണ്
2001 ലെ സെൻസസ് പ്രകാരം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19639 ഉം സാക്ഷരത 83.77% ഉം ആണ്.
ചരിത്രം
[തിരുത്തുക]തൊണ്ടനാടിന്റെ ചരിത്രത്തിനു പഴശ്ശിയുടെ കാലം വരെ വരെ മാത്രമേ അറിവുള്ളു. പഴശ്ശിയുടെ അധീനത്തിലിരുന്ന തൊണ്ടർനാട് 1805 നവംബർ 30 ന് വീരപഴശ്ശിയുടെ ചരമത്തോടെ ബ്രിട്ടീഷുകാരുടെ അധീനതയിലായി.
ഈ പ്രദേശം നെല്ലിയോട് തിരുമുൽപ്പാടിനവകാശപ്പെട്ടതായിരുന്നു. തൊണ്ടർ നമ്പിയാരായിരുന്നുഅദ്ദേഹത്തിനുവേണ്ടി മന്ത്രിസ്ഥാനിയായ തൊണ്ടർനാടിൻറെ ഭരണം നടത്തിയത്. തൊണ്ടർ നമ്പിയാർ ഭരിച്ച നാടായത് കൊണ്ട് തൊണ്ടർനാട് എന്ന പേർ ലഭിച്ചു.
സ്വാതന്ത്രസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികൾ, സംഭവങ്ങൾ
[തിരുത്തുക]വയനാടൻ ഗാന്ധി എന്നറിയപ്പെട്ടിരുന്ന ശ്രീ.കെ.പി.ക്യഷ്ണൻ നായർ ദേശിയ പ്രസ്ഥാനത്തെ നയിച്ച പ്രമുഖരിൽ പ്രധാനിയായിരുന്നു. ഇദ്ദേഹത്തിൻറെ സ്മരണ നിലനിർത്തുന്ന സാംസ്കാരിക സ്ഥാപനമാണ് നിരവിൽ പുഴയിലെ ശ്രീ.കെ.പി. ക്യഷ്ണൻ നായർ സ്മാരക വായനശാല.
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങൾ
[തിരുത്തുക]സ്വാതന്ത്യാനന്തരം കേരളത്തിലാകെ അലയടിച്ച ജന്മിത്ത വിരുദ്ധ സമരത്തിൻറെ അലയൊലികൾ ഈ പഞ്ചായത്തിലുമുണ്ടായി. 1950 കളിൽ പാട്ട വ്യവസ്ഥയ്ക്കെതിരായ പ്രതിഷേധങ്ങൾ അങ്ങിങ്ങ് ഉയരുകയുണ്ടായി.
1963ൽ രൂപീ ക്യതമായ ഈ പഞ്ചായത്തിൻറെ ആദ്യ പ്രസിഡൻറ് സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന കെ.പി.ക്യഷ്ണൻ നായർ ആയിരുന്നു.2015ലെ തെരഞ്ഞേടുപ്പിൽ സി.പി.എം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണം നേടി. ഇപ്പോൾ സി.പി.എം അംഗം കുര്യാക്കോസ് പി.എ പ്രസിഡണ്ടും സലോമി ഫ്രാൻസിസ് വൈസ്പ്രസിഡണ്ടും ആണ്.
വാർഡ് നമ്പർ | പേർ | മെമ്പർ | പാർട്ടി | സംവരണം |
---|---|---|---|---|
1 | കുഞ്ഞോം | മുസ്തഫ എം | മുസ്ലിം ലീഗ് | ജനറൽ |
2 | പോർളോം | ത്രേസ്യ വി.എം | മുസ്ലിം ലീഗ് | വനിത |
3 | കരിമ്പിൽ | സുനിത | സി.പി.എം | വനിത |
4 | പാലേരി | അനീഷ് പി | ഐ.എൻ.സി | എസ് ടി |
5 | വഞ്ഞോട് | സലോമി ഫ്രാൻസിസ് | സ്വ | വനിത |
6 | പുതുശ്ശേരി | ശ്രീജ രാജേഷ് | ഐ.എൻ.സി | എസ് ടി വനിത |
7 | തേറ്റമല | രവീന്ദ്രൻ | സി.പി.എം | ജനറൽ |
8 | പളളിക്കുന്ന് | ആൻസി ജോയി | ഐ.എൻ.സി | വനിത |
9 | വെളളിലാടി | അസ്ഹർ അലി | മുസ്ലിം ലീഗ് | ജനറൽ |
10 | കാഞ്ഞിരങ്ങാട് | കുര്യാക്കോസ് പി.എ | സി.പി.എം | ജനറൽ |
11 | മക്കിയാട് | ഉഷ അനിൽകുമാർ | സി.പി.എം | എസ് ടി വനിത |
12 | കോറോം | മൈമൂനത്ത് | മുസ്ലിം ലീഗ് | ജനറൽ |
13 | കൂട്ടപ്പാറ | വി.സി സലീം | സി.പി.എം | ജനറൽ |
14 | മട്ടിലയം | കേശവൻ പി | സി.പി.എം | ജനറൽ |
15 | നിരവിൽപ്പുഴ | സിന്ധു ഹരികുമാർ | സി.പി.എം | വനിത |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001