പുല്പള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽപെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പുല്പള്ളി ഗ്രാമപഞ്ചായത്ത് . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 77.7 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ : വടക്ക് മുള്ളൻകൊല്ലി പഞ്ചായത്ത്, തെക്ക്: പൂതാടി പഞ്ചായത്ത്, പടിഞ്ഞാറ് കബനിപുഴ (തിരുനെല്ലി), പനമരം പഞ്ചായത്തുകൾ), കിഴക്ക് കന്നാരംപുഴ (കർണ്ണാടക ഫോറസ്റ്റ്) എന്നിവയാണ്. ധീര ദേശാഭിമാനിയായ കേരളവർമ വീര പഴശ്ശിരാജ ബ്രിട്ടീഷുകാരോടേറ്റുമുട്ടി വീരമരണം വരിച്ച മാവിലാംതോട് എന്ന ചരിത്ര പ്രസിദ്ധമായ സ്ഥലം ഈ പഞ്ചായത്തിലാണ്‌. 2001ലെ സെൻസസ് പ്രകാരം പുല്പള്ളി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 30035 ഉം സാക്ഷരത 83.55% ഉം ആണ്‌.

അവലംബം[തിരുത്തുക]