മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 71.58 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ : വടക്കുഭാഗത്ത് കബനി നദിയും, കിഴക്കുഭാഗത്ത് കന്നാരംപുഴയും, പടിഞ്ഞാറുഭാഗത്ത് റിസർവ്വ് ഫോറസ്റും പുല്പള്ളി പഞ്ചായത്തും തെക്കുഭാഗത്ത് പുല്പള്ളി പഞ്ചായത്തുമാണ്. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഒന്നായ കബനി ഈ പഞ്ചായത്തിന്റെ അതിർത്തിയിലൂടെ ഒഴുകുന്നു 2001 ലെ സെൻസസ് പ്രകാരം മുള്ളങ്കൊല്ലി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 28871ഉം സാക്ഷരത 89.21%ഉം ആണ്‌.

അവലംബം[തിരുത്തുക]