വയനാട് ജില്ലാ പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയനാട് ജില്ലാ പഞ്ചായത്തിൽ ആകെ 16 ഡിവിഷനുകളാണ് ഉള്ളത്. അതിർത്തികൾ പടിഞ്ഞാറ് കോഴിക്കോട്,മലപ്പുറം ജില്ലകൾ,കിഴക്ക് തമിഴ്നാട്ടിലെ നീലഗിരി ജില്ല,വടക്ക് കണ്ണൂർ ജില്ലയും കർണ്ണാടകത്തിലെ കുടക് ജില്ലയും,തെക്ക് കർണ്ണാടകത്തിലെ ചാമരാജ് നഗർ ജില്ല. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികൾ ഒഴികെയുള്ള വയനാട് ജില്ലയിലെ എല്ലാ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട ഈ ജില്ലാ പഞ്ചായത്തിൽ നാലു ബ്ലോക്ക് പഞ്ചായത്തുകളും, മൂന്ന് നിയമസഭാ മണ്ഡലങ്ങളും, ഇരുപത്തിമൂന്ന് ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെടുന്നു.