സുൽത്താൻ ബത്തേരി നഗരസഭ
Sulthan Bathery (സുൽത്താൻ ബത്തേരി) | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | വയനാട് |
ചെയർമാൻ | ടി കെ രമേശ് |
ജനസംഖ്യ • ജനസാന്ദ്രത |
27,473 (2001—ലെ കണക്കുപ്രകാരം[update]) • [convert: invalid number] |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 907 m (2,976 ft) |
Coordinates: 11°40′N 76°17′E / 11.67°N 76.28°E
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരസഭയാണ് സുൽത്താൻ ബത്തേരി. ജില്ലയിലെ മൂന്ന് താലൂക്കുകളിൽ പ്രധാനപ്പെട്ട താലൂക്കായ സുൽത്താൻ ബത്തേരി താലൂക്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് ഈ നഗരസഭയിലാണ്. 35 വാർഡുകളാണ് ഇതിലുള്ളത്. 1962ൽ രൂപം കൊണ്ട സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് 2015ൽ നഗരസഭയാക്കി ഉയർത്തുകയായിരുന്നു.
ശുചിത്വതിൽ കേരളത്തിനകത്തും പുറത്തും പ്രശ്സ്ഥമാണ് സുൽത്താൻ ബത്തേരി നഗരസഭ.
2015 നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തമിഴ്നാടും കർണാടകവുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ ഏക നഗരസഭയാണ് സുൽത്താൻ ബത്തേരി.
നഗരസഭ[തിരുത്തുക]
എൽ.ഡി.എഫ് ആണ് നഗരസഭ ഭരിക്കുന്നത്. എൽ.ഡീ.എഫ് ന് 23 ഉം യൂ.ഡീ.എഫ് നു 11 സീറ്റും ആണുള്ളത്.
▪️ ചെയർമാൻ: ശ്രീ. ടി കെ രമേശ്
▪️ വൈസ് ചെയപേഴ്സൺ: ശ്രീമതി. എൽസി പൗലോസ്
നമ്പർ: | പേര് | പാർട്ടി | വർഷം | ഡിവിഷൻ |
---|---|---|---|---|
1 | സി.കെ സഹദേവൻ | സി.പി.ഐ(എം) | 2015 - 2018 | ബീനാച്ചി |
2 | ടി. എൽ സാബു | കേരളാകോൺഗ്രസ് (മാണി) | 2018 - 2020 | കട്ടയാട് |
3 | ടി കെ രമേശ് | സി.പി.ഐ(എം) | 2020 - തുടരുന്നു | ദോട്ടപ്പങ്കുളം |
1962ൽ സ്ഥാപിതമായതു മുതൽ ബത്തേരി പഞ്ചായത്ത് യു.ഡി.എഫിന്റെ കുത്തകയായിരുന്നു. പി.സി. അഹമ്മദ് ഹാജി ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്. ഡി.ഐ.സി.യുടെ സഹായത്തോടെ 2005ൽ എട്ടുമാസം മാത്രമാണ് എൽ.ഡി.എഫ് ഭരണത്തിലിരുന്നത്. സി.കെ. സഹദേവനായിരുന്നു പ്രസിഡന്റ്. 2015 ൽ ആണ് നഗരസഭയായത്.
വിദ്യാലയങ്ങൾ[തിരുത്തുക]
- സർക്കാർ എൽ പി സ്കൂൾ .കൈപ്പഞ്ചേരി
- സർക്കാർ എൽ പി സ്കൂൾ .പൂമല
- സർക്കാർ എൽ പി സ്കൂൾ .പഴുപ്പത്തൂർ
- സർക്കാർ ഹൈസ്കൂൾ .ബീനാച്ചി
- സർക്കാർ യു.പി സ്കൂൾ .കുപ്പടി
- എസ് ഡി എ യുപി സ്കൂൾ .നെന്മേനി(സ്വശ്രയം)
- സർക്കാർ സർവ്വജന ഹയർ സെക്കണ്ടറി.സുൽത്താൻ ബത്തേരി
- അസ്സംഷൻ ഹൈസ്കൂൾ .സുൽത്താൻ ബത്തേരി
- സെന്റ് ജോസഫ്‌സ് ഇംഗ്ലിഷ് ഹയ്യർ സെക്കണ്ടറി സ്കൂൾ, സുൽത്താൻ ബത്തേരി
- സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ.സുൽത്താൻ ബത്തേരി
- സർക്കാർ ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ.സുൽത്താൻ ബത്തേരി
- സെന്റ് മേരീസ് കോളേജ് :സുൽത്താൻ ബത്തേരി(സ്വാശ്രയം)
- സഹകരണ കോളേജ് :സുൽത്താൻ ബത്തേരി (സമാന്തരം)
- സർക്കാർ ഹൈസ്കൂൾ സ്കൂൾ .ചേനാട് , 6-അം മൈൽ
- ജി.എച്ച്.എസ്.എസ്. മൂലങ്കാവ്
പ്രധാന ടെലിഫോൺ നമ്പറുകൾ[തിരുത്തുക]
- 1.പോലീസ്:+91-4936-220400,222088, 100
- 2. ഫയർ : 101
- 3.കെ എസ് ആർ ടി സി :+91-4936-220217
- 4.വൈദ്യുതി ഓഫീസ് : +91-4936-220210
- 5.താലൂക്ക് ആശുപത്രി : +91-4936-221444
- 6.താലൂക്ക് ഓഫീസ് :+91-4936-220296
- 7.വില്ലേജ് ഓഫീസ്, കുപ്പാടി :227318, സുൽത്താൻ ബത്തേരി: 227320. കിടങ്ങനാട്: 238783
- 8.ബ്ലോക് പഞ്ചായത്ത് ഒഫീസ് : 220202,
- 9 .നഗരസഭ ഓഫീസ് :220240
- 10.ജില്ലാ ഇൻഫൊ. ഓഫീസ് :+91-4936-202529
- 11 ഗസ്റ്റ് ഹൗസ് : +91-4936 -220225
- 12 റയിൽ വേ അന്വേഷണം :139 [1]
അവലംബം[തിരുത്തുക]