മുട്ടിൽ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| മുട്ടിൽ | |
| 11°38′29″N 76°06′37″E / 11.64139°N 76.11017°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | വയനാട് |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | കൽപറ്റ |
| നിയമസഭാ മണ്ഡലം | |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
| പ്രസിഡന്റ് | എൻ വി ജോർജ്ജ് |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 47.38ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 26767 |
| ജനസാന്ദ്രത | 565/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
673122 +91-4936 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | മുട്ടിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം |
| അവലംബം [1] | |
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കൽപ്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് മുട്ടിൽ. ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിൽ നിന്ന് 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.വയനാട്ടിലെ പ്രധാന പാതയായ കോഴിക്കോട്-മൈസൂർ ദേശീയപാത(ദേശീയപാത 212) മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടി കടന്നുപോവുന്നു. സമുദ്രനിരപ്പിൽ നിന്ന് 750 മീറ്ററോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന മുട്ടിൽ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 47.37 ചതുരശ്ര കിലോമീറ്ററാണ്.
അതിരുകൾ : വടക്കുഭാഗത്ത് കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്ത്. തെക്കുഭാഗത്ത് മേപ്പാടി ഗ്രാമപ്പഞ്ചായത്ത്, കിഴക്കുഭാഗത്ത് മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത്. പടിഞ്ഞാറുഭാഗത്ത് കല്പ്പറ്റ മുനിസിപ്പാലിറ്റി. 2001 ലെ സെൻസസ് പ്രകാരം മുട്ടിൽഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 26,767 ഉം സാക്ഷരത 83.95% ഉം ആണ്.
