കൽപറ്റ ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിന്റെ ഭാഗമായ ബ്ലോക്ക് പഞ്ചായത്ത് . വിസ്തീർണം 582.21 ചതുരശ്ര കിലോമീറ്റർ. അതിരുകൾ:വടക്ക് മാനന്തവാടി ബ്ലോക്ക്, കിഴക്ക് സുൽത്താൻ ബത്തേരി ബ്ലോക്ക്, കർണാടക സ്റ്റേറ്റ്, തെക്ക് നിലമ്പൂർ, കൊടുവള്ളി ബ്ലോക്കുകൾ, പടിഞ്ഞാറ് കുന്നുമ്മൽ, പേരാമ്പ്ര ബ്ലോക്കുകൾ എന്നിവ.

കോട്ടത്തറ, വേങ്ങപ്പള്ളി, വൈത്തിരി, മുട്ടിൽ, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ, മേപ്പാടി, കണിയാമ്പറ്റ, മുപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ കൽപ്പറ്റ ബ്ളോക്കിലുൾപ്പെടുന്നു.

2001 ലെ സെൻസസ് പ്രകാരം ബ്ലോക്ക് പഞ്ചായത്തിലെ ജനസംഖ്യ 193646 ഉം സാക്ഷരത 82.8 ശതമാനവും ആണ്‌.