പൂതാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പനമരം ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പൂതാടി.പൂതാടി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 82.88 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ വടക്ക് പുല്പള്ളി പഞ്ചായത്ത്, തെക്ക് മീനങ്ങാടി പഞ്ചായത്ത്, പടിഞ്ഞാറ് കണിയാമ്പറ്റ പഞ്ചായത്ത്, കിഴക്ക് ബത്തേരി മുനിസിപ്പാലിറ്റി എന്നിവയാണ്.

2001 ലെ സെൻസസ് പ്രകാരം പൂതാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 36544 ഉം സാക്ഷരത 84.83% ഉം ആണ്‌.

അവലംബം[തിരുത്തുക]