തരിയോട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പെറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ തരിയോട് ഗ്രാമപഞ്ചായത്ത്. ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിൽ നിന്ന് 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 71.17 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ വടക്ക്- കോട്ടത്തറ, പടിഞ്ഞാറത്തറ പഞ്ചായത്തുകൾ, കിഴക്ക്- കോട്ടത്തറ-വെങ്ങപ്പള്ളി പഞ്ചായത്തുകൾ, തെക്ക് - പൊഴുതന പഞ്ചായത്ത്, പടിഞ്ഞാറ്- കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്ക് എന്നിവയാണ്.

2001 ലെ സെൻസസ് പ്രകാരം തരിയോട് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 10236 ഉം സാക്ഷരത 84.41% ഉം ആണ്‌.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]