വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ വെള്ളമുണ്ട . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 64.54 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ പടിഞ്ഞാറ് ബാണാസുര പർവതം , കിഴക്ക് കാരക്കാമല,വടക്ക് എടവക പഞ്ചായത്ത്, തെക്ക് കൈപുതുശ്ശേരി പുഴ.

2001 ലെ സെൻസസ് പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19639 ഉം സാക്ഷരത 83.77% ഉം ആണ്‌.

ഭരണം[തിരുത്തുക]

2020ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭരണത്തിലേറുകയും ചെയ്തു. ഇപ്പോൾ സി പി എം ലെ സുധി രാധാകൃഷ്ണൻ പ്രസിഡന്റും ഇടത് സ്വാതന്ത്രൻ ജംഷീർ കുനിങ്ങാരത്ത് വൈസ് പ്രസിഡന്റ് ആയ ഭരണസമിതി ആണ് ഭരിക്കുന്നത്[1].

വാർഡുകൾ, 2015ൽ മെമ്പർമാർ [2][തിരുത്തുക]

വാർഡ് നമ്പർ പേർ മെമ്പർ പാർട്ടി സംവരണം
1 കണ്ടത്തുവയൽ അമ്മത് ഹാജി മുസ്ലിം ലീഗ് ജനറൽ
2 വെള്ളമുണ്ട പത്താംമൈൽ കുഞ്ഞിക്കോയ വി എസ് മുസ്ലിം ലീഗ് ജനറൽ
3 പഴഞ്ചന ഇബ്രാഹിം മുസ്ലിം ലീഗ് ജനറൽ
4 മഠത്തുംകുനി ആത്തിക്കബായി എം മുസ്ലിം ലീഗ് വനിത
5 വെള്ളമുണ്ട 84 സക്കീന മുസ്ലിം ലീഗ് വനിത
6 കട്ടയാട് ഷാജിനിഅജിത്ത് സിപിഎം വനിത
7 കോക്കടവ് എ.ജോണി സിപിഎം ജനറൽ
8 തരുവണ പി.തങ്കമണി മുസ്ലിം ലീഗ് എസ്‌ ടി വനിത
9 പീച്ചംങ്കോട് സിദ്ദീഖ് ഇ.വി മുസ്ലിം ലീഗ് ജനറൽ
10 കെല്ലൂർ അബ്ദുൾ സലിം കേളോത്ത് മുസ്ലിം ലീഗ് ജനറൽ
11 കൊമ്മയാട് മാർഗരറ്റ് അഗസ്റ്റിൻ സിപിഎം വനിത
12 കരിങ്ങാരി സതി സിപിഎം വനിത
13 മഴുവന്നൂർ ഇബ്രഹിം ഹാജി കാഞ്ഞായി മുസ്ലിം ലീഗ് ജനറൽ
14 പാലയാണ കുഞ്ഞിരാമൻ പി ഐ.എൻ.സി എസ്‌ ടി
15 പുലിക്കാട് റഹീന മുസ്ലിം ലീഗ് വനിത
16 ചെറുകര ഫൗസിയ കെ മുസ്ലിം ലീഗ് വനിത
17 ഒഴുക്കൻമൂല ഗീത മനോജ്‌ സിപിഎം വനിത
18 മൊതക്കര കല്ല്യാണി പി സിപിഎം എസ്‌ ടി വനിത
19 വാരാമ്പറ്റ ലേഖ പുരുഷോത്തമൻ ഐ.എൻ.സി വനിത
20 നാരോക്കടവ് ചാക്കോ വണ്ടൻ കുഴി ഐ.എൻ.സി ജനറൽ
21 പുളിഞ്ഞാൽ ആൻഡ്രൂസ് ജോസഫ് ഐ.എൻ.സി ജനറൽ

അവലംബം[തിരുത്തുക]