മീനങ്ങാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പ്സുൽത്താൻബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ മീനങ്ങാടി . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 53.52 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ :വടക്കുഭാഗത്ത് പൂതാടി പഞ്ചായത്തും കിഴക്കുഭാഗത്ത് സുൽത്താൻ ബത്തേരി പഞ്ചായത്തും, തെക്കുഭാഗത്ത് അമ്പലവയൽ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മുട്ടിൽ പഞ്ചായത്തുമാണ്. മീനങ്ങാടി മത്സ്യാവതാര മഹാവിഷ്ണുക്ഷേത്രം കേരളത്തിലെ മത്സ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ്.[1] സ്ഥലനാമത്തിനുതന്നെ കാരണമായ ക്ഷേത്രമാണിത്.

2001 ലെ സെൻസസ് പ്രകാരം മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 28573 ഉം സാക്ഷരത 84.06% ഉം ആണ്‌.

അവലംബം[തിരുത്തുക]