കോട്ടത്തറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Venniyode Kavu, Kottathara

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പെറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ കോട്ടത്തറ. ‍ അകലെ സ്ഥിതി ചെയ്യുന്നു. കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 31.75 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ വടക്കുഭാഗത്ത് പനമരം പഞ്ചായത്തും കിഴക്കുഭാഗത്ത് കണിയാമ്പറ്റ, മുട്ടിൽ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കൽപ്പറ്റ മുനിസിപ്പാലിറ്റിയും, വേങ്ങപ്പള്ളി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളുമാണ്.

ഭരണം[1][തിരുത്തുക]

2015ലെ തെരഞ്ഞേടുപ്പിൽ സിപിഎം നേതൃത്വത്തിലുള്ള എൽ.ഡി.എഫ് ഭരണം നേടി. ഇപ്പോൾ സി.പി എം അംഗം ലീലാമ്മ ജോസഫ് പ്രസിഡണ്ടും ഉണ്ണികൃഷ്ണൻ വി എൻ വൈസ്പ്രസിഡണ്ടും ആണ്.

വാർഡുകൾ, 2015ൽ മെമ്പർമാർ [2][തിരുത്തുക]

വാർഡ് നമ്പർ പേർ മെമ്പർ പാർട്ടി സംവരണം
1 വെണ്ണിയോട് ഉണ്ണികൃഷ്ണൻ വി എൻ സി.പി.എം ജനറൽ
2 മൈലാടി ജോർജ് വി ജെ സി.പി.എം ജനറൽ
3 ചീരകത്ത് സരോജിനി പി കെ സി.പി.എം എസ്‌ ടി വനിത
4 വണ്ടിയാമ്പറ്റ ബിനു കുമാർ പി ബി ഐ.എൻ.സി എസ്‌ ടി
5 ആനേരി ശാരദ മണിയൻ ജെ.ഡി. യു എസ്‌ ടി
6 കരിങ്കുറ്റി രശ്മി പ്രദീപ് സി.പി.എം വനിത
7 കോട്ടത്തറ പ്രീത മനോജ് സി.പി.എം വനിത
8 കുന്നത്തായിക്കുന്ന് കെ കെ സരോജിനി സി.പി.എം എസ്‌ ടി വനിത
9 കരിഞ്ഞകുന്ന് അബ്ദുൾ നാസർ വി വള്ളിയിൽ സ്വതന്ത്രൻ ജനറൽ
10 മാടക്കുന്ന് ലീലാമ്മ ജോസഫ് സി.പി.എം വനിത
11 വൈപ്പടി ശോഭ ശ്രീധരൻ ഐ.എൻ.സി വനിത
12 കുഴിവയൽ വി അബ്ദുള്ള മുസ്ലിം ലീഗ് ജനറൽ
13 മെച്ചന സാലി ഐ.എൻ.സി വനിത


2001 ലെ സെൻസസ് പ്രകാരം കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 14494 ഉം സാക്ഷരത 82.08% ഉം ആണ്‌.

അവലംബം[തിരുത്തുക]