കൂത്തുപറമ്പ്
കൂത്തുപറമ്പ് | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ജനസംഖ്യ | 29,532 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 76 m (249 ft) |
Coordinates: 11°50′N 75°35′E / 11.83°N 75.58°E
കണ്ണൂർ ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് കൂത്തുപറമ്പ് . ഒരു നഗരസഭയും ബ്ലോക്ക് പഞ്ചായത്തുംകൂടിയാണ് കൂത്തുപറമ്പ്.
പേരിനു പിന്നിൽ[തിരുത്തുക]
ചാക്യാർകൂത്തിലെ പറക്കും കൂത്ത് അവതരിപ്പിച്ചിരുന്ന സ്ഥലമാണിതെന്നും അതിനാലാണ് സ്ഥലനാമത്തിൽ കൂത്ത് എന്ന വാക്ക് എന്നും അനുമാനിക്കപ്പെടുന്നു. കേരളത്തിൽ പറക്കും കൂത്തുമായി ബന്ധപ്പെട്ട് വേറെയും സ്ഥലങ്ങളുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]
മുനിസിപ്പാലിറ്റിയിലെ ആദ്യ വിദ്യാലയം ബാസിൽ ഇവാഞ്ചലിക്കൽ മിഷൻ വകയായിരുന്നു. നഗരസഭയിലെ ഏക സർക്കാർ ഹയർസെക്കൻഡറി സ്കൂൾ ജി എച്ച് എസ് എസ് കൂത്തുപറമ്പ് 1980ൽ ആണ് നിലവിൽ വന്നത്.
കൂത്തുപറമ്പിലെ മറ്റൊരു ഹൈസ്കൂൾ ആണ് തൊക്കിലങ്ങാടിയിലെ കൂത്തുപറമ്പ് ഹൈസ്കൂൾ.1946 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്
സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]
1904ൽ സ്ഥാപിച്ച മാറോളി കുളത്തിന്റെയും സാധു ജനസത്രത്തിന്റെയും ഭാഗമായി നിലവിൽ വന്ന ദേശീയ വായനശാലയാണ് കൂത്തുപറമ്പിലെ ആദ്യത്തെ വായനശാല. പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരകവായനശാല, വാഗ്ഭടാനന്ദ ഗുരുദേവ വായനശാല, നരവൂർ സൌത്ത്, ഗ്രാമീണ വായനശാല തൃക്കണ്ണാപുരം, സി. കെ. ജി. തീയേറ്റർസ് കൂത്തുപറമ്പ്, നളന്ദ കൾച്ചറð സെന്റർ തൊക്കിലങ്ങാടി, ദേശബന്ധു വായനശാല പാലത്തുംകര, ഗ്രാമീണ വായനശാല മുര്യാട്, എ.കെ. ജി. തീയേറ്റർസ് നരവൂർ സൌത്ത്, ശ്രീ. നാരായണ ഗുരുസ്മാരക വായനശാല തൃക്കണ്ണപുരം ശ്രീ നാരയണഗുരുദെവ വയനസശാല നരവൂർപാറ എന്നിവയാണ് ഇപ്പോഴുള്ള മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ.
കൂത്തുപറമ്പ് വെടിവെപ്പ്[തിരുത്തുക]
1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു കമ്മ്യൂണിസ്റ്റ്‌കാർ കൊല്ലപെട്ടു. ഇൗ സംഭവം കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നു. കെ.കെ. രാജീവൻ, ഷിബുലാൽ, മധു, ബാബു, റോഷൻ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ പുഷ്പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്നു.
പ്രമുഖവ്യക്തികൾ[തിരുത്തുക]
- രമേഷ് നാരായൺ, ഹിന്ദുസ്ഥാനി സംഗീതജ്ഞൻ, സംഗീതസംവിധായകൻ, ഗായകൻ.
- സുരേഷ് കൂത്തുപറമ്പ്, ചിത്രകാരൻ,സാംസ്കാരികപ്രവർത്തകൻ
- ശ്രീനിവാസൻ, ചലച്ചിത്ര നടൻ, സംവിധായകൻ
- വിനീത് ശ്രീനിവാസൻ, ഗായകൻ,ചലച്ചിത്ര നടൻ, സംവിധായകൻ
പ്രധാനസ്ഥാപനങ്ങൾ[തിരുത്തുക]
- നിർമ്മലഗിരി കോളേജ്
- എം ഈ എസ് കോളേജ് നരവൂർപാറ
അവലംബം[തിരുത്തുക]
- കൂത്തുപറമ്പ് നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റ് [1]
6yt