കണിച്ചാർ
കണിച്ചാർ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ജനസംഖ്യ | 16,200 (2001[update]) |
സമയമേഖല | IST (UTC+5:30) |
Coordinates: 11°54′0″N 75°47′0″E / 11.90000°N 75.78333°E കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിലെ ഒരു ഗ്രാമമാണ് കണിച്ചാർ.[1]
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
2001-ലെ കാനേഷുമാരി പ്രകാരം 16200 ആണ് കണിച്ചാറിലെ ജനസംഖ്യ. ഇതിൽ 8038 പുരുഷന്മാരും 8162 സ്ത്രീകളും ഉൾപ്പെടുന്നു.[1] ഏലപ്പീടിക പ്രകൃതി രമണീയതയാൽ അനുഗ്രഹിക്കപ്പെട്ട ഒരു പ്രദേശമാണ്. കീഴ്ക്കാംതൂക്കായ മലകളും അരുവികളും നൂറുകണക്കിന് പക്ഷിമൃഗാദികളും നിറഞ്ഞ ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 670-970 മീറ്റർ ഉയരത്തിലാണ്. കണ്ണൂർ ജില്ലയുടെ മുഴുവൻ ഭാഗങ്ങളും അറബിക്കടലും ഇവിടെ നിന്നും വീക്ഷിക്കുവാൻ സാധിക്കും. മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായ പേരാവൂരിൽ നിന്നും എട്ട് കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തേക്ക് കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ തന്നെ ജനവാസം തുടങ്ങിയതായി ചരിത്ര രേഖകൾ പറയുന്നു. തലശ്ശേരി-വയനാട് സംസ്ഥാന പാതയിൽ നിന്നും ഒരു കിലോമീറ്റർ മാറി വയനാട് ചുരത്തിന്റെ അടിവാരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കുവാൻ വരുന്നവർ ധാരാളമാണ്.
വിശുദ്ധ സെബസ്ത്യാനോസിന്റെ നാമധേയത്തിൽ ഒരു ക്രൈസ്തവദേവാലയം ഇവിടെയുണ്ട്. ചരിത്രപ്രസിദ്ധമായ കൊട്ടിയൂർ ശിവക്ഷേത്രം, ആറളം സെൻട്രൽ സ്റ്റേറ്റ് ഫാം എന്നിവ ഇതിനടുത്താണ്. തൈലനിർമ്മാണത്തിനുപയോഗിക്കുന്ന കറുവ, തെരുവപ്പുൽ എന്നിവ ഇവിടെ ധാരാളമായി കൃഷിചെയ്യുന്നു. കൂടാതെ റബ്ബർ, കശുമാവ്, തെങ്ങ്, കവുങ്ങ്, കുരുമുളക്, വാഴ, ഇഞ്ചി എന്നിവയും ഇവിടുത്തെ പ്രധാന വിളകളാണ്. ഉയർന്ന പ്രദേശമായതുകൊണ്ട് വേനൽക്കാലത്തും ഇവിടുത്തെ അന്തരീക്ഷം വളരെ തണുപ്പ് നിറഞ്ഞതായിരിക്കും.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10.
{{cite web}}
:|first=
missing|last=
(help)
