ആലക്കോട്
(ആലക്കോട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ആലക്കോട് | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ ജില്ല |
ഏറ്റവും അടുത്ത നഗരം | തളിപ്പറമ്പ് |
ജനസംഖ്യ • ജനസാന്ദ്രത |
33,605 (2001—ലെ കണക്കുപ്രകാരം[update]) • 475/km2 (1,230/sq mi) |
സാക്ഷരത | 99%% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 70.77 km² (27 sq mi) |
Coordinates: 12°11′18″N 75°28′00″E / 12.188372°N 75.466536°E
കണ്ണൂർ ജില്ലയിലെ ഒരു മലയോര പട്ടണമാണ് ആലക്കോട്. മലബാർ കുടിയേറ്റത്തിലെ ഒരു പ്രധാന കേന്ദ്രമായിരുന്നു ആലക്കോട്. ഇവിടെ കൂടുതൽ പേരും കൃഷിയിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്നു. അവിടെനിന്ന് മലഞ്ചരക്കുകൾ (റബ്ബർ, കൊപ്ര, കുരുമുളക്, അടയ്ക്ക മുതലായവ) വടക്കേ ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നു. 1940-50 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്ന് കുടിയേറിയ ക്രിസ്ത്യാനികൾ അവിടുത്തെ സമ്പദ്വ്യവസ്ഥയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഈ പ്രദേശം കണ്ണൂർ ടൌണിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ്.
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
2001-ലെ കാനേഷുമാരി പ്രകാരം 33,605 ആണ് ആലക്കോടിലെ ജനസംഖ്യ. ഇതിൽ 16811 പുരുഷന്മാരും 16794 സ്ത്രീകളും ഉൾപ്പെടുന്നു.[1]
അവലംബം[തിരുത്തുക]
- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത് 2007-09-03.