Jump to content

ചെറുതാഴം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെറുതാഴം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുതാഴം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°4′51″N 75°15′46″E, 12°4′31″N 75°16′4″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾഅറത്തിപ്പറമ്പ്, നരീക്കാംവള്ളി, പുറച്ചേരി, പെരിയാട്ട്, കുളപ്പുറം, അറത്തിൽ, പിലാത്തറ, അതിയടം, പടന്നപ്പുറം, ശ്രീസ്ഥ, മേലതിയടം, ചെറുതാഴം, വയലപ്ര, കക്കോണി, ഏഴിലോട്, കൊവ്വൽ, മണ്ടൂർ
ജനസംഖ്യ
ജനസംഖ്യ23,099 (2001) Edit this on Wikidata
പുരുഷന്മാർ• 11,092 (2001) Edit this on Wikidata
സ്ത്രീകൾ• 12,007 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.73 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221217
LSG• G130201
SEC• G13001
Map

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ചെറുതാഴം ഗ്രാമപഞ്ചായത്ത്. ചെറുതാഴം ഗ്രാമപഞ്ചായത്തിനു 32.18 ച.കി.മീ ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറുഭാഗത്ത് കുഞ്ഞിമംഗലം, രാമന്തളി ഗ്രാമപഞ്ചായത്തുകളും, വടക്ക് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക് പരിയാരം, ഏഴോം ഗ്രാമപഞ്ചായത്തുകളും, തെക്ക് ഏഴോം,മാടായി ഗ്രാമപഞ്ചായത്തുകളുമാണ്..

1948 ഓഗസ്റ്റ് 31-ന് ചെറുതാഴം, കുഞ്ഞിമംഗലം എന്നീ രണ്ട് റവന്യൂ വില്ലേജുകൾ ചേർത്ത് ചെറുതാഴം പഞ്ചായത്ത് രൂപീകൃതമാവുമ്പോൾ ഒരു മൈനർ പഞ്ചായത്തായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കെ.കുഞ്ഞികൃഷണൻ നമ്പ്യാരായിരുന്നു. 1951 ഏപ്രിൽ 1-ന്, ഒന്നാം ക്ളാസ് പഞ്ചായത്തായി ചെറുതാഴം ഉയർത്തപ്പെട്ടു. [1]

ജനസംഖ്യാവിവരം

[തിരുത്തുക]

2001 ലെ കാനേഷുമാരി അനുസരിച്ച്[2] ചെറുതാഴം പഞ്ചായത്തിലെ ആകെ ജനസംഖ്യ 26,240 ആണ്, ഇതിൽ പുരുഷന്മാർ 47 ശതമാനവും സ്ത്രീകൾ 53 ശതമാനവുമാണ്. 83 ശതമാനമാണ് ഇവിടുത്തെ ശരാശരി സാക്ഷരതാ നിരക്ക്. പുരുഷന്മാരുടെ സാക്ഷരതനിരക്ക് 87 ശതമാനവും സ്ത്രീകളുടേത് 80 ശതമാനവുമാണ്. ജനങ്ങളിൽ 10 ശതമാനം ആറുവയസിന് താഴെയുള്ളവരാണ്.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

വാർഡുകൾ

[തിരുത്തുക]
  1. പുറച്ചേരി
  2. അറത്തിപറമ്പ്
  3. നരീക്കാംവള്ളി
  4. അറത്തിൽ
  5. പിലാത്തറ
  6. പെരിയാട്ടു
  7. കുളപ്പുറം
  8. ശ്രീസ്ഥ
  9. മേലതിയടം
  10. അതിയടം
  11. പടന്നപ്രം
  12. വയലപ്ര
  13. ചെറുതാഴം
  14. കൊവ്വൽ
  15. മണ്ടൂർ
  16. കക്കോണി
  17. എഴിലോട്

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-10. Retrieved 2010-06-25.
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.