കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്
കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°46′25″N 75°38′15″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
വാർഡുകൾ | കുനുമ്മൽ, ചെണ്ടയാട്, ചിറ്റാരിത്തോട്, കുന്നോത്തുപറമ്പ, കൊളവല്ലൂർ, തൂവ്വക്കുന്ന്, ജാതിക്കൂട്ടം, ചെറുപ്പറമ്പ്, ഈസ്റ്റ് പാറാട്, കണ്ണംങ്കോട്, ചിറക്കര, പാറാട്, ആനപ്പാലം, മരുന്നം പൊയിൽ, പുത്തൂർ, സെൻട്രൽ പുത്തൂർ, നിള്ളങ്ങൽ, വരപ്ര, കൂറ്റേരി, കൈവേലിക്കൽ, മാവിലേരി |
ജനസംഖ്യ | |
ജനസംഖ്യ | 34,491 (2001) |
പുരുഷന്മാർ | • 16,263 (2001) |
സ്ത്രീകൾ | • 18,228 (2001) |
സാക്ഷരത നിരക്ക് | 90.83 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221208 |
LSG | • G130903 |
SEC | • G13058 |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത് കൊളവല്ലൂർ, പുത്തൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു, 2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്,[2]. അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[3]
- മാവിലേരി
- ചെണ്ടയാട്
- കുന്നോത്തുപറമ്പ്
- ചിറ്റാരിത്തോട്
- ജാതിക്കൂട്ടം
- ചെറുപറമ്പ്
- കൊളവല്ലൂർ
- തൂവക്കുന്ന്
- ചിറക്കര
- പാറാട്
- കണ്ണങ്കോട്
- പുത്തൂർ (കണ്ണൂർ ജില്ല)
- സെൻട്രൽ പുത്തൂർ
- ആനപ്പാലം
- മരുന്നംപൊയിൽ
- കുറ്റ്യേരി
- കൈവേലിക്കൽ
- നിള്ളങ്ങൽ
- വരപ്ര
- കുന്നുമ്മൽ
ഭൂമിശാസ്ത്രം
[തിരുത്തുക]അതിരുകൾ
[തിരുത്തുക]- വടക്ക്:പാട്യം, കണ്ണവം റിസർവ് വനം
- പടിഞ്ഞാറ്:മൊകേരി , പാനൂർ
- കിഴക്ക്: തൃപ്പങ്ങോട്ടൂർ,
- തെക്ക്: പാനൂർ , തൃപ്പങ്ങോട്ടൂർ
ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ ഉയർന്ന സമതലം, ചരിവു പ്രദേശം, , താഴ്‌വരകൾ എന്നിങ്ങനെ മൂന്നാക്കി തരം തിരിക്കാവുന്നതാണ്. സമുദ്രനിരപ്പിൽനിന്നും 8 മുതൽ 75 മീറ്റർ വരെ ഉയരത്തിലായാണ് ഈ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്.
ജലപ്രകൃതി
[തിരുത്തുക]കണ്ണവം റിസർവ് വനത്തിൽപ്പെട്ട പാത്തിക്കൽ മലയിൽനിന്നും പുറപ്പെടുന്ന കൊളവല്ലൂർ പുഴയും മോഹനഗിരി എസ്റ്റേറ്റിന്റെ പടിഞ്ഞാറെ ചരിവ് ആയ ഒറ്റകൈതയിൽനിന്നും പുറപ്പെടുന്ന പുത്തൂർ പുഴയുമാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ |
---|---|---|---|---|---|---|---|---|---|
29.77 | 21 | 39392 | 18161 | 21231 | 1323 | 1169 | 94.8 | 97.14 | 92.55 |
ചരിത്രം
[തിരുത്തുക]അവിഭക്ത പാനൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ ഉൾപ്പെടുത്തി 1963-ലാണ് കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത് [5]
ഇതും കാണുക
[തിരുത്തുക]കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
അവലംബം
[തിരുത്തുക]- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്
- ↑ 2.0 2.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിന്റെ വിവരണം
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2008-11-18.
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തിന്റെ ചരിത്രം