മൊകേരി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊകേരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°47′0″N 75°34′39″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകണ്ണൂർ ജില്ല
വാർഡുകൾപാത്തിപ്പാലം, വളള്യായി നോർത്ത്, ആറ്റുപുറം, വളള്യായി, മാക്കൂൽപീടിക, വളള്യായി ഈസ്റ്റ്, വള്ളങ്ങാട്, മൊകേരി, മുത്താറി പീടിക, പാറേമ്മൽ, കൂരാറ, കടേപ്രം, പടിഞ്ഞാറെ മൊകേരി, കൂരാറ നോർത്ത്
വിസ്തീർണ്ണം11.24 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ17,917 (2001) Edit this on Wikidata
• പുരുഷന്മാർ • 8,430 (2001) Edit this on Wikidata
• സ്ത്രീകൾ • 9,487 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.84 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G130805

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മൊകേരി ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, ഇപ്പോൾ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ്‌ ഉൾപ്പെടുന്നത്.[2]പുനംനമ്പൂതിരി, ചെറുശ്ശേരിനമ്പൂരി എന്നീ കവിശ്രേഷ്ഠൻമാരുടെ ജന്മദേശം ഇവിടെയായിരുന്നു എന്ന് കരുതപ്പെടുന്നു.[3]

പേരിനു പിന്നിൽ[തിരുത്തുക]

പണ്ടു കാലങ്ങളിൽ മൊകേരിയുടെ മിക്കവാറും പ്രദേശങ്ങൾ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളായിരുന്നു. വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളെ തമിഴിൽ ‘ഏരി’ എന്ന് വിളിച്ചിരുന്നു. മീൻ പിടുത്തക്കാരായ മൊകയന്മാർ ഈ ഏരി പ്രദേശത്ത് താമസിച്ചതാവാം മൊകേരി എന്ന പേരിന് നിദാനം. ഏരിയുടെ മുഖമായതിനാൽ മുഖയേരി എന്ന പദം ലോപിച്ച് മൊകേരി ആയി എന്നും മുഖ്യയേരി ലോപിച്ച് മൊകേരി ആയതാണെന്നുമുള്ള വാദഗതികൾ നിലവിലുണ്ട്.[4]

ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

സി.പി.ഐ(എം)-ലെ ടി.പി.രാജൻ ആണ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. [1] മൊകേരി ഗ്രാമപഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്. [5]

വാർഡ് നമ്പർ വാർഡിന്റെ പേര് ജനപ്രതിനിധി പാർട്ടി സംവരണം
1 ആറ്റുപുറം ഷൈലജ.എ CPI(M) വനിത
2 പാത്തിപ്പാലം അബൂബക്കർ ഹാജി മരവൻ സ്വതന്ത്രൻ ജനറൽ
3 വള്ള്യായി നോർത്ത് രാജീവൻ.കെ INC എസ്‌ സി
4 വള്ള്യായി ഈസ്റ്റ് കെ.കെ.മോഹൻദാസ് CPI(M) ജനറൽ
5 വള്ള്യായി താരൻറവിട വിമല CPI(M) വനിത
6 മാക്കൂൽ പീടിക കെ.പി.മുഹമ്മദ് ML ജനറൽ
7 മുത്താറി പീടിക കുനിയിൽ കനക CPI(M) വനിത
8 പാറേമ്മൽ അനിത.പി CPI(M) വനിത
9 വളളങ്ങാട് അനില INC വനിത
10 മൊകേരി ഷൈജ.ആർ CPI(M) വനിത
11 കടേപ്രം ടി.പി.രാജൻ CPI(M) ജനറൽ
12 കൂരാറ കെ.പി.ശശീന്ദ്രൻ CPI(M) ജനറൽ
13 പടിഞ്ഞാറെ മൊകേരി ചാത്താമ്പള്ളി ദിനേശൻ CPI(M) ജനറൽ
14 കൂരാറ നോർത്ത് ഷൈനി.വീ.പി CPI(M) വനിത

ഭൂമിശാസ്ത്രം[തിരുത്തുക]

[6]

അതിരുകൾ[തിരുത്തുക]

ഭൂപ്രകൃതി[തിരുത്തുക]

ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിനെ ഉയർന്ന പ്രദേശം, ചരിവു പ്രദേശം, സമതലം, താഴ്ന്ന പ്രദേശം, സമതലം, താഴ്ന്ന സ്ഥലങ്ങൾ, വയലുകൾ എന്നിങ്ങനെ അഞ്ചാക്കി തരം തിരിക്കാവുന്നതാണ്‌. വള്ള്യായിക്കുന്ന്, കൂരാറക്കുന്ന്, കല്ലുവച്ചപറമ്പ് എന്നീ മൂന്ന് കുന്നുകളും അവയ്ക്കിടയിലെ സമതലങ്ങളും തോടുകളും വയലുകളും ചേർന്നതാണ്‌ മൊകേരി പഞ്ചായത്ത്.

ജലപ്രകൃതി[തിരുത്തുക]

പഞ്ചായത്തിന്റെ പടിഞ്ഞാറെ അതിർത്തിയിലൂടെ പാത്തിപാലം പുഴ ഒഴുകുന്നു. പുഞ്ചത്തോട് തെക്കേ അതിർത്തിയിലൂടെ ഒഴുകി ചാടാലപ്പുഴയിൽ ചേരുന്നു.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

വിസ്തീർണ്ണം(ച.കി.മി) വാർഡുകൾ ആകെ ജനസംഖ്യ ആകെ പുരുഷന്മാർ ആകെ സ്ത്രീകൾ ജനസാന്ദ്രത സ്ത്രീ പുരുഷ അനുപാതം ആകെ സാക്ഷരത സാക്ഷരരായ പുരുഷന്മാർ സാക്ഷരരായ സ്ത്രീകൾ
10.53 13 17917 8430 9487 1702 1125 92.84 97.3 90.84

ചരിത്രം[തിരുത്തുക]

അവിഭക്ത പാനൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന ചില പ്രദേശങ്ങൾ ഉൾപ്പെടുത്തി 1962-ലാണ്‌ മൊകേരി ഗ്രാമപഞ്ചായത്ത് രൂപവത്കരിച്ചത് [7]

ഗതാഗതം[തിരുത്തുക]

പാനൂർ-കൂത്തുപറമ്പ് സംസ്ഥാന പാത ഈ പഞ്ചായത്തിലൂടെയാണ്‌ കടന്നുപോകുന്നത്.ഇത് പണ്ട് കോട്ടയം രാജവംശക്കാർ പനോളിയിലേക്ക് വരാനുപയോഗിച്ചിരുന്ന പ്രധാന പാതയായിരുന്നു[7]

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം[തിരുത്തുക]

  1. 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മൊകേരി ഗ്രാമപഞ്ചായത്ത്
  2. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-17.
  3. മൊകേരി ഗ്രാമ പഞ്ചായത്ത്, കണ്ണൂർ ജില്ല
  4. "ചരിത്രം". മൂലതാളിൽ നിന്നും 2015-04-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-01.
  5. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -മൊകേരി ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
  6. http://www.lsg.kerala.gov.in/htm/detail.asp?ID=1154&intId=5
  7. 7.0 7.1 http://www.lsg.kerala.gov.in/htm/history.asp?ID=1154&intId=5