കതിരൂർ ഗ്രാമപഞ്ചായത്ത്
കതിരൂർ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°46′0″N 75°31′0″E, 11°46′38″N 75°32′0″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ ജില്ല |
വാർഡുകൾ | പുല്ല്യോട്, പുല്ല്യോട് സി.എച്ച് നഗർ, കതിരൂർ തെരു, കതിരൂർ ടൌൺ, ആണിക്കാംപൊയിൽ, കക്കറ, ചുണ്ടങ്ങാപ്പൊയിൽ, പൊന്ന്യം പാലം, പൊന്ന്യം സൌത്ത്, പറാം കുന്ന്, കുണ്ടുചിറ, പൊന്ന്യം സ്രാമ്പി, പുല്ല്യോടി, ചോയ്യാടം, കുറ്റ്യേരിച്ചാൽ, കതിരൂർ ടെമ്പിൾ, നാലാം മൈൽ, പുല്ല്യോട് ഈസ്റ്റ് |
ജനസംഖ്യ | |
ജനസംഖ്യ | 26,586 (2001) |
പുരുഷന്മാർ | • 12,553 (2001) |
സ്ത്രീകൾ | • 14,033 (2001) |
സാക്ഷരത നിരക്ക് | 96.25 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • 670642 |
LGD | • 221251 |
LSG | • G130801 |
SEC | • G13067 |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ തലശ്ശേരി ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കതിരൂർ ഗ്രാമപഞ്ചായത്ത്[1]
വാണിജ്യ-ഗതാഗത പ്രാധാന്യം
[തിരുത്തുക]തലശ്ശേരി-കൂർഗ് റോഡ്(തലശ്ശേരി-കൂട്ടുപുഴ സംസ്ഥാനപാത) ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോകുന്നത്. തലശ്ശേരി, കണ്ണൂർ എന്നിവയാണ് ഏറ്റവുമടുത്ത പ്രധാന റെയിൽവേ സ്റ്റേഷനുകൾ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവുമടുത്ത വിമാനത്താവളം.
ഗ്രാമ പഞ്ചായത്ത് വാർഡുകൾ
[തിരുത്തുക]കതിരൂർ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് പി പി സനിൽ(സി.പി.ഐ(എം)) ആണ്.[1]. ഈ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളാണുള്ളത്.[2]
- പുല്യോട്
- പുള്ളിയോട് ഈസ്റ്റ്
- പുള്ളിയോട് സി എച്ച്
- കതിരൂർ തെരു
- അക്കാം പൊയിൽ
- ചുണ്ടങ്ങാപ്പൊയിൽ
- കക്കറ
- പൊന്ന്യം പാലം
- സൗത്ത് പൊന്ന്യം
- കുണ്ടുചിറ
- പൊറാംകുന്ന്
1#പൊന്ന്യം സ്രാമ്പി
- പുല്ലോടി
- ചൊയ്യാടം
- കതിരൂർ ടൗൺ
- കുറ്റ്യേരി ചാൽ
- പൊന്ന്യം നാലാം മൈൽ
പേരിനു പിന്നിൽ
[തിരുത്തുക]ഇവിടെയുള്ള സൂര്യനാരായണക്ഷേത്രത്തിന്റെ സാന്നിധ്യത്തിനാൽ കതിരവന്റെ ഊര് എന്നറിയപ്പെട്ടുവെന്നാണ് ഒരഭിപ്രായം.പരന്നുകിടക്കുന്ന നെൽപ്പാടങ്ങ ൾ അവയിലെ ഗ്രാമീണ ജീവിതങ്ങൾ, നെൽവയലുകളിലെ സമൃദ്ധമായ നെൽക്കതിരുകളിൽനിന്നും കതിരൂർ എന്ന പേരുണ്ടായെന്നാണ് മറ്റൊരഭിപ്രായം. ഒറീസ കഴിഞ്ഞാൽ രണ്ടാമത്തെ സൂര്യനാരായണക്ഷേത്രമാണൂ ഇവിടെ സ്ഥിതി ചെയ്യുന്നത്. [3]
അതിരുകൾ
[തിരുത്തുക]- പടിഞ്ഞാറ്: എരഞ്ഞോളി
- വടക്ക്:പിണറായി, കോട്ടയം, വേങ്ങാട്
- കിഴക്ക്: പാട്യം, മൊകേരി
- തെക്ക്:പന്ന്യന്നൂർ, തലശ്ശേരി നഗരസഭ, പോണ്ടിച്ചേരി സംസ്ഥാനം
ഭൂപ്രകൃതി
[തിരുത്തുക]ഭൂമിശാസ്ത്രപരമായി ഇടനാട്ടിൽ ഉൾപ്പെടുന്ന പ്രദേശമാണിത്. ചെറിയ കുന്നുകൽ, ചെരിവുകൾ, സമതലങ്ങൾ എന്നിങ്ങനെ തരംതിരിക്കാവുന്നതാണ്. ചെമ്മണ്ണ്, പശിമരാശി മണ്ണ്, മണൽ മണ്ണ് എന്നിവയാണ് പ്രധാന മണ്ണിനങ്ങൾ.
ജലപ്രകൃതി
[തിരുത്തുക]ഏതാനും ഉയർന്ന പ്രദേശങ്ങളിൽ മാത്രമേ ജലദൗർലഭ്യം അനുഭവപ്പെടാറുള്ളൂ.
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആൾ താമസമുള്ള ആകെ വീടുകൾ | ആകെ വീടുകൾ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ആകെ ജനസംഖ്യ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | ആകെ സാക്ഷരത | |
---|---|---|---|---|---|---|---|---|---|---|---|---|
12.3 | 17 | - | - | 12553 | 14033 | 26586 | 2161 | 1118 | 97.92 | 92.91 | 96.25 |
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
[തിരുത്തുക]1942-ലാണ് കതിരൂർ പഞ്ചായത്ത് നിലവിൽ വന്നത്. മടപ്പള്ളി ഗോപാലനായിരുന്നു ആദ്യത്തെ പ്രസിഡണ്ട്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കതിരൂർ ഗ്രാമപഞ്ചായത്ത്
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കതിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -കതിരൂർ ഗ്രാമപഞ്ചായത്തിലെ ചരിത്രം