കണ്ണൂർ കന്റോണ്മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
St.Angelo's Fort
കണ്ണൂർ കന്റോണ്മെന്റ്
Map of India showing location of Kerala
Location of കണ്ണൂർ കന്റോണ്മെന്റ്
കണ്ണൂർ കന്റോണ്മെന്റ്
Location of കണ്ണൂർ കന്റോണ്മെന്റ്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ 4,699 (2001)
സമയമേഖല IST (UTC+5:30)

Coordinates: 11°51′44″N 75°21′49″E / 11.862101°N 75.363722°E / 11.862101; 75.363722 കണ്ണൂർ ജില്ലയിലുള്ള ചെറിയ പട്ടണമാണ് കണ്ണൂർ കന്റോണ്മെന്റ്. കണ്ണൂർ കോട്ടയ്ക്ക് വളരെ അടുത്ത് കിടക്കുന്ന ഒരു പ്രദേശമാണിത്.

കണ്ണൂരിൽ ഉണ്ടായിരുന്ന പോർച്ചുഗീസുകാരും ഡച്ചുകാരും, പിന്നീട് വന്ന ബ്രിട്ടീഷുകാരും കണ്ണൂർ കന്റോണ്മെന്റ് പട്ടാളക്യാമ്പ് ആയി ഉപയോഗിച്ചിരുന്നു. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ ആസ്ഥാനമാണ് ഇന്നിവിടം. ബർണ്ണശ്ശേരി എന്നും ഈ സ്ഥലത്തിനു പേരുണ്ട്. ഇവിടെയുള്ള താമസക്കാരിൽ അധികവും ആംഗ്ലോ-ഇന്ത്യക്കാരാണ്. കൃസ്തീയ പള്ളികളും, മുസ്ലീം പള്ളികളും, ഒരു അമ്പലവും ഈ പ്രദേശത്തുണ്ട്.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

2001 കാനേഷുമാരി പ്രകാരം 4699 ആണ് ഇവിടുത്തെ ജനസംഖ്യ[1]. ഇതിൽ 65% പുരുഷന്മാരും 35% സ്ത്രീകളുമാണ്. 89% ആണ് ഇവിടുത്തെ സാക്ഷരതാനിരക്ക്. പുരുഷന്മാരിൽ 92%, സ്ത്രീകളിൽ 84% എന്നിങ്ങനെയാണ് സാക്ഷരതയുടെ സ്ത്രീ-പുരുഷ അനുപാതം. ആകെ ജനസംഖ്യയിൽ 8%, 6 വയസ്സിനു താഴെയുള്ള കുട്ടികളാണ്.

വിദ്യാഭ്യാസം[തിരുത്തുക]

കന്റോണ്മെന്റിൽ രണ്ട് ആംഗ്ലോ ഇന്ത്യൻ സ്കൂളുകളുണ്ട്. സെയിന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ, സെയിന്റ് മിഷേൽസ് ഐ.ഐ.എച്.എസ്.എസ്. എന്നിവയാണവ. ഇതു കൂടാതെ ഉർസലൈൻ കോൺവെന്റ് സ്കൂൾ, ബി.ഇ.എം.പി അപ്പർ പ്രൈമറി സ്കൂൾ, സെയിന്റ് പീറ്റേർസ് ലോവർ പ്രൈമറി സ്കൂൾ, പ്രീമിയർ ഇംഗ്ലീഷ് സ്കൂൾ എന്നീ വിദ്യാലയങ്ങളും ഈ സ്ഥലത്തുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കണ്ണൂർ_കന്റോണ്മെന്റ്&oldid=2585508" എന്ന താളിൽനിന്നു ശേഖരിച്ചത്