സെന്റ് ആഞ്ജലോ കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ണൂർ കോട്ട എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


സെന്റ് ആഞ്ജലോ കോട്ട
കണ്ണൂർ, കണ്ണൂർ ജില്ല
Saint Angelo Fort Front view.jpg
സെന്റ് ആഞ്ജലോ കോട്ടയുടെ മുൻ വാതിൽ
സെന്റ് ആഞ്ജലോ കോട്ട is located in Kerala
സെന്റ് ആഞ്ജലോ കോട്ട
സെന്റ് ആഞ്ജലോ കോട്ട
Type കടൽതീരത്തുള്ള കോട്ട
Site information
Controlled by ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ
Open to
the public
അതെ
Site history
Built 1505 (1505)
In use 1505-?
Built by പോർച്ചുഗീസുകാർ
Events 1663 - ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും പിടിച്ചെടുത്തു
1663 - അറക്കൽ അലി രാജക്ക് ഡച്ചുകാർ കോട്ട വിറ്റു
1790 - ബ്രിട്ടീഷുകാർ കോട്ട പിടിച്ചെടുത്തു

കേരളത്തിലെ കണ്ണൂർ ജില്ലയിൽ അറബിക്കടലിനെ അഭിമുഖീകരിച്ച് കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് സെന്റ് ആഞ്ജലോ കോട്ട സ്ഥിതിചെയ്യുന്നത്. കണ്ണൂർ കോട്ട എന്നും ഈ കോട്ട അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 40 അടി ഉയരത്തിലാണ് കോട്ട.

1745-55 കാലത്തെ ഡച്ചു് കമാന്റന്റിന്റെ ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങൾ സംസ്കരിച്ചതിന്റെ വിവരങ്ങൾ പഴയ ഡച്ചു ഭാഷയിൽ കൊത്തിയ ശിലാഫലകം കോട്ടയിൽ കാണാം. [1]

ചരിത്രം[തിരുത്തുക]

പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കോ ഡ അൽ‌മേഡ ആണ് 1505-ൽ ഈ കോട്ട നിർമ്മിച്ചത്.കോലത്തിരി രാജാവിന്റെ സ്ഥലത്ത് 1505 ഒക്ടോബറിൽ കോട്ട പണി തുടങ്ങി, 5 ദിവസംകൊണ്ട് ആദ്യരൂപം പൂർത്തിയാക്കി. 158 വർഷം പോർച്ചുഗീസുകാർ കോട്ട ഭരിച്ചു. [1]


ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും 1663-ൽ ഈ കോട്ട പിടിച്ചടക്കി.ചെലവു ചുരുക്കാനായി ഡച്ചുകാർ കോട്ടയുടെ വലിപ്പം കുറച്ചു. 110 വർഷം ഡച്ചുകാർ കോട്ട ഭരിച്ചു.[1] ഒരു ലക്ഷം രൂപയ്ക്ക് അറക്കൽ രാജ്യത്തെ അലി രാജക്ക് ഡച്ചുകാർ ഈ കോട്ട വിറ്റു.

1790-ൽ ബ്രിട്ടീഷുകാർ ഈ കോട്ട പിടിച്ചടക്കി. ഇത് മലബാറിലെ ബ്രിട്ടീഷുകാരുടെ ഒരു പ്രധാന സൈനിക കേന്ദ്രമായി മാറി.

കോട്ടയ്ക്ക് ഉള്ളിൽ ഒരു രഹസ്യ തുരങ്കം ഉണ്ടെന്നാണ് പറയപ്പെടുന്നത്. തുരങ്കം ഉണ്ടെന്ന് പറയുന്നത് തെറ്റായ വിവരം ആണ് അത് മഴവെള്ള സംഭരണി ആണ് തെളിയിക്കാൻ വേണ്ട രേഖ എന്റെ കൈവശം ഉണ്ട് . കണ്ണൂർ കോട്ടയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിന്റെ അടിയിൽ കൂടിയാണ് ഈ തുരങ്കം നിമ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. സൈനികർക്ക് രക്ഷപെടാനാണ് ഈ തുരങ്കം ഉണ്ടാക്കിയത് എന്നാണ് വിശ്വാസം.

മാപ്പിള ബേ തുറമുഖവും അറയ്ക്കൽ പള്ളിയും കോട്ടയ്ക്ക് അടുത്താണ്.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ് ഇന്ന് ഈ കോട്ട.

പര്യവേഷണം[തിരുത്തുക]

2015 ഡിസംബറിൽ കോട്ടയിൽ സന്ദർശകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ ഉൽഖനനത്തിൽ തേങ്ങയുടെയും ഓറഞ്ചിന്റെയും മറ്റും വലിപ്പമുള്ള 1500 -ഓളം പീരങ്കി ഉണ്ടകൾ കണ്ടെത്തുകയുണ്ടായി.[2] തുടർദിവസങ്ങളിൽ നടത്തിയ പര്യവേഷണങ്ങളിൽ 250 ഗ്രാം മുതൽ ഒമ്പതു കിലോവരെ തൂക്കമുള്ള 13,000 -ത്തോളം ഇരുമ്പുണ്ടകൾ ആണു ലഭിച്ചത്.[3] നിരവധി ദിവസങ്ങൾ നീണ്ടു നിന്ന ഖനനത്തിനൊടുവിൽ 35,950 പീരങ്കിയുണ്ടകളാണ് ആകെ കിട്ടിയത്.[4] പത്തുദിവസംകൊണ്ട് നാല് കുഴികളിൽനിന്നായാണ് ഇത്രയും വെടിയുണ്ടകൾ പുറത്തെടുത്തത്. പലവലിപ്പത്തിലുള്ള ഇവയിൽ ചിലത് പൊട്ടിയിട്ടുണ്ട്. ചിലതിന്റെ ഉള്ള് പൊള്ളയാണ്. നാല് കുഴികളിൽ നാലാമത്തെ കുഴിയിൽ നിന്നാണ് ഏറ്റവുമധികം വെടിയുണ്ടകൾ ലഭിച്ചത്. കോട്ടമതിൽവരെ ഈ ശേഖരം പരന്നുകിടന്നിരുന്നു. പോർത്തുഗീസ്, ഡച്ച്, അറക്കൽ, ബ്രിട്ടീഷ് എന്നീ നാല് ശക്തികൾ കൈമറിഞ്ഞ ഈ കോട്ടയിലെ പീരങ്കിയുണ്ടകൾ ആരുപയോഗിച്ചതാണെന്നാണ് പഠനങ്ങളിൽ വ്യക്തമാകുമെന്നു കരുതുന്നു. ഇരുമ്പുണ്ടകൾ തൂത്തുക്കുടിയിലും മലബാറിലുമായി നിർമിച്ചതാവാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ കരുതുന്നു.[5]

ചിത്രശാല[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

  1. 1.0 1.1 1.2 http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12589896&programId=7940901&channelId=-1073882403&BV_ID=@@@&tabId=21
  2. http://www.emalayalee.com/varthaFull.php?newsId=112117
  3. http://www.mathrubhumi.com/editorial/-malayalam-news-1.742401
  4. http://www.mangalam.com/kannur/389230
  5. http://www.mathrubhumi.com/news/kerala/malayalam/kannur-malayalam-news-1.747806
"https://ml.wikipedia.org/w/index.php?title=സെന്റ്_ആഞ്ജലോ_കോട്ട&oldid=3236776" എന്ന താളിൽനിന്ന് ശേഖരിച്ചത്