ഉള്ളടക്കത്തിലേക്ക് പോവുക

ഉളിക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉളിക്കൽ
Ulickal
Town
ഉളിക്കലിലെ നുച്ചിയാട് വഴി കടന്നുപോകുന്ന ഹിൽ ഹൈവേ
ഉളിക്കലിലെ നുച്ചിയാട് വഴി കടന്നുപോകുന്ന ഹിൽ ഹൈവേ
ഉളിക്കൽ is located in Kerala
ഉളിക്കൽ
ഉളിക്കൽ
Location in Kerala, India
ഉളിക്കൽ is located in India
ഉളിക്കൽ
ഉളിക്കൽ
ഉളിക്കൽ (India)
Coordinates: 12°2′0″N 75°39′0″E / 12.03333°N 75.65000°E / 12.03333; 75.65000
Country ഇന്ത്യ
Stateകേരളം
Districtകണ്ണൂർ
Talukഇരിട്ടി
സർക്കാർ
  തരംPanchayati raj (India)
  ഭരണസമിതിഉളിക്കൽ ഗ്രാമപഞ്ചായത്ത്
വിസ്തീർണ്ണം
  ആകെ
74.68 ച.കി.മീ. (28.83  മൈ)
ഉയരം43 മീ (141 അടി)
ജനസംഖ്യ
 (2011)[2]
  ആകെ
35,429
  ജനസാന്ദ്രത470/ച.കി.മീ. (1,200/ച മൈ)
Languages
  OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670705
ISO 3166 കോഡ്IN-KL-78
വാഹന രജിസ്ട്രേഷൻKL-78
Assembly constituencyIrikkur
Lok Sabha constituencyKannur
Climatehumid (Köppen)
വെബ്സൈറ്റ്www.ulikkal.com

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മലയോര പട്ടണമാണ്‌ ഉളിക്കൽ.[3] ഉളിക്കൽ പഞ്ചായത്തിന്റെ ആസ്ഥാനമാണ് ഉളിക്കൽ പട്ടണം. കേരളത്തിലെ മലയോര ഹൈവേ അഥവാ സംസ്ഥാന പാത 59 ഉളിക്കൽ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഗ്രാമം ഉൾപ്പെടുന്ന ഉളിക്കൽ പഞ്ചായത്ത് അതിൻ്റെ കിഴക്കൻ അതിർത്തി കർണാടകയിലെ കുടക് ജില്ലയുമായി കലങ്കി ഹിൽ സ്റ്റേഷന് സമീപം പങ്കിടുന്നു.

300 വർഷത്തോളം പഴക്കമുള്ള വയത്തൂർ കാലിയാർ ശിവക്ഷേത്രം ഇവിടെ നിന്നും മൂന്നു കിലോമീറ്റർ വടക്കായിസ്ഥിതി ചെയ്യുന്നു. കുടകരാണിവിടത്തെ പ്രധാന ഊട്ടുത്സവത്തിൽ മുഖ്യ പങ്കാളികൾ. വയത്തൂർ പുഴയുടെ തീരത്താണ്‌ ഈ ക്ഷേത്രം.

സ്ഥാനം

[തിരുത്തുക]

കണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും (ഇരിക്കൂർ, കല്ല്യാട്, ഊരത്തൂർ വഴി) 46 കിലോമീറ്റർ വടക്ക് കിഴക്കായും താലൂക്ക് ആസ്ഥാനമായ ഇരിട്ടിയിൽ നിന്നും 7 കിലോമീറ്റർ വടക്ക് മാറിയുമാണ് ഉളിക്കൽ സ്ഥിതി ചെയ്യുന്നത്. കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴ ഉളിക്കലിൽ നിന്നും 11 കിലോമീറ്റർ കിഴക്ക് മാറിയാണ്. ഈ പ്രദേശത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കാഞ്ഞിരക്കൊല്ലി ഇവിടെ നിന്ന് 18 കിലോമീറ്റർ അകലെയാണ്‌.

ഭൂമിശാസ്ത്രം

[തിരുത്തുക]

കണ്ണൂർ ജില്ലയുടെ കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന ഒരു കുന്നിൻ പ്രദേശമാണ് ഉളിക്കൽ. പൊതുവെ ഉയരം കൂടിയും കുറഞ്ഞുമുള്ള ഒരു സമ്മിശ്ര ഭൂപ്രകൃതിയുള്ള ഈ പ്രദേശത്തിന്റെ കിഴക്കേയറ്റം കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന വനനിരകളാണ്.

ഗതാഗതം

[തിരുത്തുക]

കേരളത്തിലെ ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയായ സംസ്ഥാന പാത 59 അഥവാ മലയോര ഹൈവേ ഉളിക്കലിലൂടെ കടന്നുപോകുന്നു. ഇത് ഈ പ്രദേശത്തെ മറ്റ് മലയോര പട്ടണങ്ങളുമായും ഗ്രാമങ്ങളുമായും ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാണ്. ഉളിക്കലിൻ്റെ കിഴക്ക് ഭാഗത്ത് ഈ പാത കർണാടകയിലെ പ്രമുഖ നഗരങ്ങളായ ബാംഗ്ലൂരുമായും, മൈസൂരുമായും ബന്ധിപ്പിക്കുന്നു. മറ്റൊരു പ്രധാന പാതയാണ് ഇരിട്ടിയെയും ഉളിക്കലിനെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഇരിട്ടി - ഉളിക്കൽ റോഡ്. പശ്ചിമഘട്ട മലനിരകളിലൂടെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ചു പോകാവുന്ന പാതയാണ് ഉളിക്കൽ - വട്യാംതോട് - മാട്ടറ - കാലാങ്കി റോഡ്. ഈ പ്രദേശത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലിയെ ഉളിക്കലുമായി ബന്ധിപ്പിക്കുന്ന പാതയാണ് ഉളിക്കൽ - വട്യാംതോട് - മണിക്കടവ് - കാഞ്ഞിരക്കൊല്ലി റോഡ്. പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലെ മറ്റൊരു പാതയാണ് ഉളിക്കലിനെ ശ്രീകണ്ഠപുരമായും മയ്യിലുമായും മലപ്പട്ടമായും ബന്ധിപ്പിക്കുന്ന കണിയാർവയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡ്. ഇത് ഉളിക്കലിനടുത്ത് കോക്കാട് നിന്നാരംഭിച്ച് കണിയാർവയലിൽ അവസാനിക്കുന്നു.

റെയിൽവേ

[തിരുത്തുക]

ഉളിക്കലിൽ റെയിൽവേ സൗകര്യങ്ങൾ ലഭ്യമല്ല. ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ 45 കി.മീ അകലെയുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷനാണ്.

വ്യോമഗതാഗതം

[തിരുത്തുക]

ഉളിക്കലിൽ നിന്ന് 25 കി.മീ മാത്രം അകലെയായി സ്ഥിതി ചെയ്യുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്ത വിമാനത്താവളം. കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളും സമീപമാണ്.

അവലംബങ്ങൾ

[തിരുത്തുക]
  1. "ulikkal elevation map". topographic-map.com.
  2. "കണ്ണൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ അടിസ്ഥാന വിവരങ്ങൾ | Deparyment of Panchayats".
  3. "DE Status". Local Self Government Department, Government of Kerala. Retrieved 5 October 2025.
"https://ml.wikipedia.org/w/index.php?title=ഉളിക്കൽ&oldid=4600659" എന്ന താളിൽനിന്ന് ശേഖരിച്ചത്