പാടിക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാടിക്കുന്ന്

കണ്ണൂർ ജില്ലയിൽ മയ്യിൽ -കൊളച്ചേരി ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം അണ് പാടിക്കുന്ന്. സമുദ്രനിരപ്പിൽ നിന്നും 200 അടിയോളം ഉയരത്തിൽ അണ് ഇതു സ്ഥിതി ചെയ്യുന്നത് . പാടിക്കുന്ന് അടിവാരം, പാടിക്കുന്ന് തീർത്ഥം ഗുഹ എന്നിവ ഇവിടുത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളാണു്.

1950 മെയ് 4-നു് കമ്യൂണിസ്റ്റ് നേതാക്കളായ രൈരു നമ്പ്യാർ, കുട്ട്യപ്പ, എം.വി. ഗോപാലൻ എന്നിവരെ പോലീസ് വെടിവെച്ചുകൊന്നതു് പാടിക്കുന്നിൽ വെച്ചാണു്[1].

പാടിക്കുന്നിലെ കമ്മ്യൂണിസ്റ്റ്പാർട്ടി നേതാക്കളെ കളളക്കേസിൽ കുടുക്കി ജയിലിലടച്ച പോലീസ്തന്നെ ഇവരെ ജാമ്യത്തിലിറക്കി.കുപ്രസിദ്ധനായ പോലീസ് ഓഫീസർ റേയുടെ നേതൃത്വത്തിൽ പോലീസ് ക്യാമ്പിൽ കൊണ്ടുപോയി ഭീകരമായി മർദ്ദിച്ച ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും രാജിവച്ച് കോൺഗ്ഗ്രസ്സാവാൻ പറഞ്ഞു.അതിന് ശേഷം കമ്മ്യണിസ്റ്റ് പാർട്ടി മൂർദ്ദാബാദ് വിളിക്കാൻ പറഞ്ഞു.പക്ഷേ സഖാക്കൾ രൈരു നമ്പ്യാർ, കുട്ട്യാപ്പ,എം.വി ഗോപാലൻ മൂവരും കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് എന്നു വിളിച്ചു കൊണ്ട് പോലീസ് ഇൻസ്പെക്ടർ റേയുടെ മുഖത്ത് കാർക്കിച്ചു തുപ്പുകയായിരുന്നു. കലിമൂത്ത പോലീസ് മൂന്നു സഖാക്കളേയും വെടിവച്ചു കൊല്ലുകയായിരുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. പ്രമുഖ വ്യക്തികൾ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാടിക്കുന്ന്&oldid=3310940" എന്ന താളിൽനിന്ന് ശേഖരിച്ചത്