വേളം മഹാഗണപതി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേളം മഹാഗണപതി ക്ഷേത്രം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ മയ്യിൽ പട്ടണത്തിൽ നിന്നും തൊട്ടടുത്ത് (500 മീറ്റർ)വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗണപതിക്ഷേത്രമാണ്‌ വേളം മഹാഗണപതി ക്ഷേത്രം.[1] (വേളത്തമ്പലം എന്ന് പ്രാദേശിക നാമം). മയ്യിൽ നിന്ന് കണ്ടക്കൈ, ചെക്കിക്കടവ്, കൊയ്യം, ചെങ്ങളായി, വളക്കൈ തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന റോഡ് വേളം അമ്പലത്തിനും അമ്പലക്കുളത്തിനും ഇടയിലൂടെയാണ് കടന്നു പോകുന്നത്.

മഹാഗണപതി, രാജരാജേശ്വരൻ, പെരും തൃക്കോവിലപ്പൻ, എന്നിവരുടെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രമാണിത്. ചുറ്റുമതിലിന് തൊട്ട് ശ്രീകൃഷ്ണപ്രതിഷ്ഠയുമുണ്ട്. അമ്പലത്തിന് മുൻഭാഗത്തായി ഈ അടുത്ത കാലത്ത് പുനർനിർമ്മിച്ച ക്ഷേത്രക്കുളമുണ്ട്. അതിഥി മന്ദിരം, ഊട്ടുപുര, വിവാഹമണ്ഡപം, പുതിയതായി നിർമ്മിച്ച നടപ്പന്തൽ എന്നിവയും ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.

ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഈ ക്ഷേത്രത്തിൽ അന്നദാനം നടത്തി വരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേളം_മഹാഗണപതി_ക്ഷേത്രം&oldid=3066759" എന്ന താളിൽനിന്ന് ശേഖരിച്ചത്