ചെണ്ട
കേരളത്തിന്റെ തനതായ ഒരു തുകൽവാദ്യോപകരണമാണ് ചെണ്ട. ഒരു അസുര വാദ്യം എന്നാണറിയപ്പെടുന്നത്. കേരളീയ മേളവാദ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വാദ്യോപകരണമാണ് ചെണ്ട. കേരളത്തിലെ ഉത്സവങ്ങളിലെയും നാടൻ കലാരൂപങ്ങളിലെയും ഒഴിച്ചുകൂടാനാവാത്ത ഒരു വാദ്യോപകരണമാണ്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും, തമിഴ് നാട്ടിൽ കന്യാകുമാരി ജില്ലയിലും, കർണാടകത്തിന്റെ തുളുനാടൻ ഭാഗങ്ങളിലും ചെണ്ട ഉപയോഗിക്കുന്നു. കർണാടകത്തിൽ ഇത് ചെണ്ടെ എന്ന് അറിയപ്പെടുന്നു. കഥകളി, കൂടിയാട്ടം,തിറയാട്ടം, വിവിധ നൃത്തകലാരൂപങ്ങൾ എന്നിവയ്ക്ക് ചെണ്ട ഉപയോഗിക്കുന്നു. കർണാടകത്തിലെ യക്ഷഗാനം എന്ന നൃത്ത-നാടക കലാരൂപത്തിലും ചെണ്ട ഉപയോഗിക്കുന്നു.
ഉള്ളടക്കം
ചരിത്രം[തിരുത്തുക]
ഇടി മുഴക്കതിന്റെ നാദം മുതൽ നെർത്ത ദലമർമ്മരതിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യൊപകരണമാണു ചെണ്ട.
തരങ്ങൾ[തിരുത്തുക]
മേളത്തിൽ രണ്ടുതരം ചെണ്ടകൾ ഉപയോഗിക്കുന്നു. ഉരുട്ടു ചെണ്ടയും വീക്കൻ ചെണ്ടയും. മേളത്തിൽ മുൻനിരയിൽ നിന്ന് വാദകന്മാർ ജതികൾ കൊട്ടുന്നത് ഉരുട്ടുചെണ്ടയിലാണ്. തായമ്പകയിലും കഥകളിമേളക്കാരും ഈ ചെണ്ടയാണുപയോഗിക്കുന്നത്. മേളത്തിനും തായമ്പകയിലും പിന്നണിയിൽ നിന്ന് താളം പിടിക്കാനാണ് വീക്കൻ ചെണ്ട ഉപയോഗിക്കുക.
ചെണ്ട ഉപയോഗിക്കുന്ന വിധം[തിരുത്തുക]
ചെണ്ട ചെണ്ടവാദ്യക്കാരുടെ തോളിൽ കെട്ടിത്തൂക്കിയിടാറാണ് പതിവ്. ഒന്നോ രണ്ടോ ചെണ്ടക്കോലുകൾ കൊണ്ട് ചെണ്ടവാദ്യക്കാർ ചെണ്ടയുടെ മുകളിൽ വലിച്ചുകെട്ടിയ തുകലിൽ കൊട്ടുന്നു. അരിമാവ് കുഴച്ച് ഉണക്കിയുണ്ടാക്കുന്ന ചുറ്റ് ഇട്ടതെ കൈവിരലിലിട്ടും ചെണ്ട കൊട്ടാറുണ്ട്.[1]
ചെണ്ടയ്ക്ക് രണ്ടു തലയ്ക്കും രണ്ടു പേരാണ് പറയുന്നത് വലന്തലയെന്നും ഇടന്തലയെന്നും. വലന്തലയെ ദേവവാദ്യമായി കണക്കാക്കപ്പെടുന്നു. ഇത് കട്ടി കൂടിയ തുകൽ കൊണ്ടു പൊതിയപ്പെട്ടതാണ്. ഇതിൽ നിന്നും താരതമ്യേന ചെറിയ ശബ്ദമാണ് പുറത്തു വരിക. ഇടന്തലയിലാണ് സാധാരണ ചെണ്ട മേളം നടത്തുക. ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ഇടന്തലയെ അസുര വാദ്യമായി കണക്കാക്കുന്നു. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സാധാരണയായി വലന്തലയിലാണ് ചെണ്ട കൊട്ടാറുള്ളത്.
ഗണപതി കൈ.
ഗീ.... കാം......
ണ ക ത ര കാം
ധി രി കി ട ത ക ത ര കാം
ണ ക ത ര കാം
ഡ് ക്ക ണ ണ്ണ കാം
ഡ്...........ഡ്.........
ധി രി കി ട ത ക ത ര കാം
ചെണ്ട നിർമ്മിക്കുന്ന വിധം[തിരുത്തുക]
വൃത്താകൃതിയിൽ ചെത്തിമിനുക്കിയ ഒരു തടിക്കുഴലിൽ നിന്നാണ് ചെണ്ട ഉണ്ടാക്കുക.ഇതിന് പറ എന്നാണ് പേര്. ചെണ്ടക്കുറ്റി എന്നും പറയും. നല്ല മൂപ്പും ആരടുപ്പവും വണ്ണവുമുള്ള പ്ലാവിന്റെ കൊമ്പാണ് പരമ്പരാഗതമായി ഇതിനുപയോഗിക്കുന്നത്.പേരാൽ,അരയാൽ,തെങ്ങ്,പന,കണിക്കൊന്ന എന്നീ വൃക്ഷങ്ങളുടെ തടിയും അടുത്തകാലത്തായി ഫൈബർഗ്ലാസ് അക്രിലിക്കും പറ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. രണ്ട് അടി നീളവും ഒരു അടി വ്യാസവുമാണ് സാധാരണ ചെണ്ടയുടെ അളവ്. 18.25 വിരൽ മുതൽ 18.8 വിരൽ വരെ ഉയരവും (കാലുയരം)9.25 വിരൽ മുതൽ 9.75 വിരൽ വരെ വ്യാസവും (വീച്ചിൽ) എന്നാണ് പരമ്പരാഗതമായ കണക്ക്. കുറ്റിയുടെ ഘനം രണ്ടു തലക്കലും 1/2 വിരൽ എങ്കിലും ഉണ്ടായിരിക്കണം.
ചെണ്ടയുടെ രണ്ടുവശങ്ങളും തുകൽ കൊണ്ട് വലിച്ചുകെട്ടിയിരിക്കും. പ്രായം കുറഞ്ഞ [കാള]]യുടേ തോലാണ് ഇതിനുപയോഗിക്കുന്നത്. തുകൽ വെള്ളത്തിലിട്ട് കുതിർത്ത് രോമമെല്ലാം കളഞ്ഞെടുക്കും. പിന്നെ എല്ലാ ഭാഗത്തും ഒരേ കനം വരുന്ന വിധം തുകൽ ചീകിയെടുക്കണം.ഇനി ഇതുപയോഗിച്ച് ചെണ്ടക്കുറ്റി പൊതിയാം.
ചെണ്ടയുടെ രണ്ടറ്റത്തുമുള്ള വളയം ഉണ്ടാക്കാനുപയോഗിക്കുന്നത് മുളയാണ്.ഇതിലാണ് തുകൽ ഉറപ്പിക്കുന്നത്.
പതിമുഖം (ചപ്പങ്ങം) എന്ന മരത്തിന്റെ തടി കൊണ്ടാണ് ചെണ്ടക്കോലുണ്ടാക്കുന്നത്.പുളി,മന്ദാരം,സ്വർണമല്ലി,കാശാവ് എന്നിവയുടെ തടിയും ചെണ്ടക്കോലിന് ഉപയോഗിക്കാറുണ്ട്.
വിവിധ തരം ചെണ്ടകൾ[തിരുത്തുക]
- ഉരുട്ടുചെണ്ട - നാദത്തിൽ വ്യതിയാനങ്ങൾക്കായി ഉപയോഗിക്കുന്ന ചെണ്ട.
- വീക്കുചെണ്ട - സാധാരണയായി താളത്തിൽ അടിക്കുന്ന ചെണ്ട.
- അച്ഛൻ ചെണ്ട -
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Chenda എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |