Jump to content

കേളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Map

[1]


കേളി: സ്വിറ്റ്സർലന്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെതായി 1998 ൽ തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക സംഘടനയാണ്‌ കേളി. വിദേശത്ത് വന്ന് താമസ്സിക്കുമ്പോൾ പോലും ജന്മനാടുമായി അഭേദ്യമായ ബന്ധം കാത്തു സൂക്ഷിക്കുകയും അതോടൊപ്പം തന്നെ തങ്ങൾ ജോലിചെയ്യുന്ന രാജ്യത്തിൻറെ സ്പന്ദനങ്ങളും മനസ്സിലാക്കി സമാനമായ കാഴ്ചപാടുകൾ ഉള്ള ഏതാനും പേർ ചേർന്ന് "കേളി" എന്ന സംഘടനക്ക് തുടക്കം കുറിച്ചു. കാരുണ്യവും കലയും യോജിപ്പിച്ച് സാമുഹ്യസേവനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സേവന സന്നദ്ധരായ ഒരു കൂട്ടം സമാനചിന്താഗതിക്കാരുടെ ചിന്തയിൽ പിറവി എടുത്തതാണ് കേളി. ആരംഭം മുതൽ ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയ കേളി കോടികളുടെ  കാരുണ്യ  സേവനമാണ് കേരളത്തിൽ ഇതുവരെ ചെയ്തത്.

എഴുതപെട്ട ഒരു നിയമാവലിയും (ബൈലോ ) തികഞ്ഞ അച്ചടക്കവും തുടക്കം മുതലേ കാത്തുസൂക്ഷിക്കുന്ന സംഘടനയാണ് കേളി. എല്ലാ രണ്ടു വർഷം കൂടുമ്പോൾ പൊതുയോഗം തിരഞ്ഞെടുക്കുന്ന എക്സി ക്യുട്ടീവ് കമ്മിറ്റി കേളിയുടെ ഭരണം നടത്തുന്നു. ഓരോ പ്രോഗ്രാമുകളും പ്രോജക്റ്റ്കളും ഒരു കൺവീനറുടെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റിയും എക്സി ക്യുട്ടീവ് കമ്മിറ്റിയും കൂടി സംയുക്തമായി നടത്തുന്നു. സുമനസ്സുകളായ യൂറോപ്പ്യൻ നിവാസികളും കേളി അംഗങ്ങളും നൽകുന്ന സംഭാവനകളും വോളന്റീയർ സേവനവും ആണ് കേളിയുടെ അടിത്തറ. പ്രവാസികളുടെ മൂന്ന് തലമുറകളിൽ നിന്നുമായി ഇരുന്നൂറ്റമ്പതോളം കുടുംബങ്ങൾ "കേളി"യിൽ അംഗങ്ങളാണ്. കേളിക്കും പ്രൊജക്റ്റു കളായ കലാമേള ,കിൻറർ ഫോർ കിൻറർ എന്നിവക്കും സ്വന്തമായി വെബ്‌ സൈറ്റുകൾ ഉണ്ട്.(www.keliswiss.org,www.kalamela.com,www.kinderforkinder.org)കേളി യിലെ ഓരോ അംഗങ്ങളും ലാഭേച്ഛ കൂടാതെ സാമുഹിക സേവനം ചെയ്യുന്നു.

സാംസ്കാരികം ,സാമൂഹ്യ സേവനം, ഭാഷാസാഹിത്യ പ്രവർത്തനങ്ങൾ തുടങ്ങിയ ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച കേളി ഏറ്റവും നല്ല പ്രവാസി സംഘടനക്കുള്ള അവാർഡുകളും പുരസ്കാരങ്ങളും നേടിയിട്ടുണ്ട് .സാമൂഹ്യസേവനരംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ വിവിധ പദ്ധതികൾ വഴി ചെയ്തുവരുന്ന കേളി ഭാരതത്തിലെ അംഗീകൃത സാമൂഹ്യ സേവന സംഘടനകളുമായി (NGO) ചേർന്ന് പ്രവര്ത്തിച്ചു വരുന്നു. പാവപ്പെട്ടവർക്കും സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള വിവിധ സേവന പദ്ധതികൾ ,കുട്ടികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസ സഹായ പദ്ധതികൾ (ഷെൽട്ടർ, കിൻറർ ഫോർ കിൻറർ പ്രൊജക്ടുകൾ ) തുടങ്ങിയവ ഇവയിൽ പ്രധാനമാണ്.

പ്രവാസി മലയാളികളുടെ ഇടയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യയിലും അറിയപ്പെടുന്ന ഒരു സംഘടനയാണ് ഇന്ന് കേളി. ഏഷ്യയിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ സൂര്യ ഇന്ത്യയുടെ ആദ്യ പാശ്ചാത്യ ചാപ്റ്റർ തുടങ്ങിയത് കേളിയാണ്.പിന്നിട് യൂറോപ്പ്യൻ, അമേരിക്കൻ, ആസ്ട്രേലിയൻ രാജ്യങ്ങളിൽ സുര്യ ചാപ്റ്റർകൾ ആരംഭിക്കപ്പെട്ടു.

പദ് മഭൂഷൺ ഡോ .കെ.ജെ.യേശുദാസ് , ജ്ഞാനപീഠം എം.ടി.വാസുദേവൻ‌ നായർ , പ്രമുഖ എഴുത്തുകാരൻ സക്കറിയ, സാഹിത്യ പ്രതിഭ സേതു,പദ് മ അവാർഡ്‌ നല്കി രാജ്യം ആദരിച്ചവരായ പദ്മശ്രീ കുന്നക്കുടി, പദ്മശ്രീ സി.സുധ വർഗീസ്‌ പദ്മശ്രീ ധനഞ്ജയൻ ,പദ്മശ്രീ അലമേർ വല്ലി , പദ്മശ്രീ ശോഭന, സാമൂഹ്യ പ്രവർത്തക ദയാഭായി തുടങ്ങിയ മുപ്പതോളം സംപൂജ്യരായ വ്യക്തികളെ കേളി ആദരിച്ചിട്ടുണ്ട്.

ലോക മലയാള സമുഹത്തിന്റെ ദേശിയ ഉത്സവമായ ഓണം, യുവജനങ്ങളുടെ കലാപരമായ കഴിവുകൾ മത്സരത്തിലൂടെ മാറ്റുരക്കുന്ന കലാമേള എന്നിവ ഇന്ത്യൻ എംബസ്സി  ബേണിന്റെ  പിന്തുണയോടെ   കേളിയുടെ നേതൃത്വത്തിൽ സ്വിറ്റ്സർലാൻഡിൽ എല്ലാ വർഷവും നടത്തപ്പെടുന്നു.കേരളത്തിൽ വച്ച് 2008 ൽ പിപുലമായ രീതിയിൽ പ്രവാസിമേള എന്ന പേരിൽ ഒരു കലാമേള നടത്തുകയുണ്ടായി. കൊച്ചി കലൂര് റിനേവൽ സെന്ററിൽ വച്ച് നടത്തിയ അന്താരാഷ്ട്ര യുവജനോത്സവത്തിൽ കേരളത്തിന് പുറമെ അനേകം വിദേശ രാജ്യങ്ങളിൽ നിന്നും മത്സരാർത്ഥികൾ പങ്കെടുക്കക ഉണ്ടായി.കേളി കുടുംബങ്ങളുടെ മാത്രമായി കുടുംബസമ്മേളനവും എല്ലാ വർഷവും നടത്തപ്പെടുന്നു. കൂടാതെ രണ്ടാം തലമുറയായ കുട്ടികളുടെ കാരുണ്യ പ്രൊജക്റ്റ് ആയ കിന്റർ ഫോർ കിന്റർ വഴി വർഷം തോറും പ്രൊജക്റ്റുകളുടെ ധനശേഖരണാർത്ഥം ചാരിറ്റി ഷോകളും നടത്തി വരുന്നു.

ഇന്ത്യൻ കലകൾ സാഹിത്യം മുതലായവ യൂറോപ്പ്യൻ മണ്ണിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേളി , ഇന്ത്യൻ ഭാഷയായ മലയാളത്തിലുള്ള ക്ലാസ്സുകൾ,ലൈബ്രറി ,സെമിനാറുകൾ ആനുകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ നടത്തിവരുന്നു.

കേളിയുടെ കലാസായാഹ്നങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനും സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കപെടുന്നു

  1. www.keliswiss.org www.kinderforkinder.org www.kalamela.com
"https://ml.wikipedia.org/w/index.php?title=കേളി&oldid=3780736" എന്ന താളിൽനിന്ന് ശേഖരിച്ചത്