ഈഴറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കേരളീയ തുകൽ വാദ്യമാണ് ഈഴറ. ഈഴുപറ എന്നും ഇതിന് പേരുണ്ട്. കളമെഴുത്ത് എന്ന അനുഷ്ഠാന കർമത്തിന് ഉപയോഗിക്കുന്ന വാദ്യമാണിത്. മുഴങ്ങുന്ന ശബ്ദമാണിതിന്. വളഞ്ഞ കോലാണ് ഈഴറ കൊട്ടാൻ ഉപയോഗ്ക്കുന്നത്.


നിർമ്മാണം[തിരുത്തുക]

പ്ലാവിന്റെ തടികൊണ്ടാണ് ഈഴറയുടെ കുറ്റി നിർമ്മിക്കുന്നത്. കുറ്റിയുടെ രണ്ടറ്റങ്ങളെക്കാൾ കുഴിഞ്ഞായിരിക്കും നടുഭാഗം. രണ്ടറ്റങ്ങളിലും മുള കൊണ്ടുള്ള വളയങ്ങൾ ഘടിപ്പിക്കും. ഈ വളയങ്ങളിലാണ് തുകലുറപ്പിക്കുന്നത്. പശുവിന്റെ തുകലാണ് ഇതിനുപയോഗിക്കുന്നത്. വളയത്തിലു‍റപ്പിച്ച തുകൽ തുകൽവള്ളികൾ കൊണ്ട് കെട്ടിയുറപ്പിക്കും. മറ്റൊരു തുകൽവള്ളികൊണ്ട് ഈഴറയുടെ നടുഭാഗവും കെട്ടിവയ്ക്കും. മുഴങ്ങുന്ന ശബ്ദം ലഭിക്കുന്നതിനായി തുകലിൽ ഒരു പ്രത്യേകതരം പശ തേക്കാറുണ്ട്. ചിലയിടങ്ങളിൽ പശുവിന്റെ ചാണകവും ഇതിനുപയോഗിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഈഴറ&oldid=1075019" എന്ന താളിൽനിന്ന് ശേഖരിച്ചത്