തപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തപ്പ് ചൂടാക്കുന്നു

ഒരു കേരളീയ വദ്യോപകരണം. പടയണി,വേലക്കളി,തൂക്കം തുടങ്ങിയ കലാരൂപങ്ങൾക്കൊപ്പം ഉപയോഗിക്കുന്നു. ഏകദേശം ചെണ്ടയുടേത് പോലെയാണ് ഇതിന്റെ നാദം.

നിർമ്മാണം[തിരുത്തുക]

മൂത്ത പ്ലാവിൻവേരിൽ നിന്ന് കാതൽ ചെത്തിയെടുത്തുണ്ടാക്കുന്ന ചെറിയ കഷണങ്ങൾ ചേർത്താണ് തപ്പിന്റെ കുറ്റി നിർമ്മിക്കുന്നത്. വൃത്താകൃതിയിലുള്ള ഈ കുറ്റിയുടെ ഒരു വശം എരുമ‌‌‌ത്തോലോ പോത്തിൻതോലോ ഉപയോഗിച്ച് പൊതിഞ്ഞ് കെട്ടും. തോൽ ഒട്ടിക്കുന്നത് പാറപ്പൊടിയിൽ പനഞ്ചക്കാപ്പശ ചേർത്തുണ്ടാക്കുന്ന കുഴമ്പ് കൊണ്ടാണ്. തപ്പ് കൊട്ടുന്നതിന് മുമ്പ് ഒരു മണിക്കൂറോളം തീയിൽ പിടിച്ച് ചൂടാക്കണം. തുകൽ വരിഞ്ഞ് മുറുകാനാണിത്. എരുമത്തോലിലെ രോമം കരിഞ്ഞമർന്ന് പോകാനും ഇത് സഹായിക്കും.

"https://ml.wikipedia.org/w/index.php?title=തപ്പ്&oldid=2700764" എന്ന താളിൽനിന്ന് ശേഖരിച്ചത്