ചപ്ലാംകട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാണ്ഡവർ നാരദനെ ആരാധിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. നാരദന്റെ കയ്യിൽ ചപ്ലാം കട്ട കാണാം.

മരത്തടിയിൽ തീർത്ത ചെറിയ ഒരു സംഗീതോപകരണമാണ് ചപ്ലാംകട്ട. പഴയ കാലത്ത് തെരുവുഗായകർ ഇവ ഉപയോഗിച്ചിരുന്നു. ഇതിനു രണ്ടു ഭാഗങ്ങളുണ്ട്. തള്ളവിരലിൽ ഒരു ഭാഗവും മറ്റു വിരലുകളിൽ രണ്ടാമത്തെ ഭാഗവും കോർത്തുപിടിച്ച് രണ്ടും തമ്മിൽ വിരലുകളുടെ ചലനത്തിലൂടെ താളത്തിൽ കൂട്ടിയിടിച്ച് ശബ്ദമുണ്ടാക്കുകയാണ് ചെയ്യുക. കോരികയുടെ ആകൃതിയോ ചതുരക്കട്ടയുടെ ആകൃതിയോ ആണ് ഇതിനുണ്ടാകുക. ചില ചപ്ലാക്കട്ടകളിൽ കിലുങ്ങുന്ന ലോഹത്തകിടുകളും ഉണ്ടാകും.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചപ്ലാംകട്ട&oldid=1760925" എന്ന താളിൽനിന്ന് ശേഖരിച്ചത്