ഉടുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഉടുക്ക്

തെക്കെ ഇന്ത്യയിലെ പുരാതനമായ ഒരു കൊട്ടു വാദ്യമാണ്, ഉടുക്ക്. നാടൻ കലകളിലും, ക്ഷേത്രങ്ങളിലും അയ്യപ്പൻ പാട്ടുകളിലും ഒക്കെ ഉടുക്ക് ഉപയോഗിക്കാറുണ്ട്. കാവടിയാട്ടം, കാരകം, വില്ലുപാട്ട്, ലാവണി പാട്ട്, തുടങ്ങി ഒട്ടു മിക്ക നാടൻ കലകളിലും ഉടുക്കിനു പ്രാധാന്യം ഉണ്ട്. പുരാതന തമിഴ് സാഹിത്യത്തിൽ ഉടുക്കിനെ പറ്റി പരാമർശം ഉണ്ട്. “തുടി” എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. ശിവന്റെ രൂപമായ നടരാജന്റെ ഇടം കൈയ്യിൽ ഉടുക്കാണ് സങ്കൽപ്പിക്കപ്പെടുന്നത്.

മദ്ധ്യഭാഗം വ്യാസം കുറഞ്ഞ ഒരു തുകൽ‌വാദ്യമാണ്‌ ഉടുക്ക്. രണ്ടു വായ്കളിലും തോലു കൊണ്ട് മൂടിയിരിക്കുന്നു. തോൽ‌വായകൾ തോൽ‌ചരടുകൾ കൊണ്ട് മുറുക്കി അവയെ തോളിൽ തൂക്കാൻ വണ്ണം നീളമുള്ള ചരടിനാൽ ബന്ധിച്ചിരിക്കുന്നു. ഇടതുകൈയാൽ ഉടുക്കിന്റെ നടുഭാഗത്ത് താഴ്തുകയും അല്പം ഉയർത്തുകയും ചെയ്തു കൊണ്ട് ഉടുക്കു വായനക്കാരൻ ശബ്ദത്തിന്റെ ആവൃത്തി നിയന്ത്രിക്കുന്നു. വലതു കൈയിലെ വിരലുകൾ ഉപയോഗിച്ച് താളമിടുകയും ചെയ്യുന്നു."https://ml.wikipedia.org/w/index.php?title=ഉടുക്ക്&oldid=3527966" എന്ന താളിൽനിന്ന് ശേഖരിച്ചത്