ലാവണി
ലാവണി | |
---|---|
Cultural origins | 17-ആം നൂറ്റാണ്ട് |
ഇന്ത്യയിലെ മഹാരാഷ്ട്രയിൽ പ്രചാരത്തിലുള്ള പരമ്പരാഗത നാടൻ നൃത്ത സംഗീത കലാരൂപമാണ് ലാവണി (മറാത്തി: लावणी).[1][2] മഹാരാഷ്ട്രയ്ക്ക് പുറമെ കർണാടക, തമിഴ്നാട്, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഈ നൃത്ത കലാരൂപം പ്രസിദ്ധമാണ്.[1] താളവാദ്യ ഉപകരണമായ ഡോലകിന്റെ താളത്തിന് അനുസരിച്ച് അവതരിപ്പിക്കുന്ന പരമ്പരാഗത ഗാനത്തിന്റെയും നൃത്തത്തിന്റെയും സംയോജനമായ ലാവണി അതിന്റെ ശക്തമായ താളത്തിന് പേരുകേട്ടതാണ്. മറാത്തി നാടോടി നാടകവേദിയുടെ വികസനത്തിന് ലാവണി ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.[3] ഒൻപത് യാർഡ് നീളമുള്ള സാരികൾ ധരിച്ച വനിതകളാണ് മഹാരാഷ്ട്രയിലും തെക്കൻ മധ്യപ്രദേശിലും ഇത് അവതരിപ്പിക്കുന്നത്. ക്വിക്ക് ടെമ്പോയിലാണ് ഗാനങ്ങൾ ആലപിക്കുന്നത്.
പദോൽപ്പത്തി
[തിരുത്തുക]സൗന്ദര്യം എന്നർഥം വരുന്ന ലാവണ്യ യിൽ നിന്നാണ് ലാവണി എന്ന വാക്ക് ഉണ്ടായത് എന്നാണ് ഒരു വിശ്വാസം. മറാത്തി വാക്ക് ലാവെനിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത് എന്നതാണ് മറ്റൊരു വിശ്വാസം.
ചരിത്രവും വിഭാഗങ്ങളും
[തിരുത്തുക]പരമ്പരാഗതമായി, നാടോടി നൃത്തത്തിന്റെ ഈ വിഭാഗം സമൂഹം,[4] മതം, രാഷ്ട്രീയം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. 'ലാവണി'യിലെ ഗാനങ്ങൾ കൂടുതലും വികാരാധീനമാണ്, ഒപ്പം സംഭാഷണങ്ങൾ സാമൂഹിക-രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങൾ ഉള്ളവയാണ്.[5] തുടക്കത്തിൽ, ക്ഷീണിതരായ സൈനികർക്ക് ഒരു വിനോദത്തിനും മനോവീര്യം വർദ്ധിപ്പിക്കുന്നതിനും ഇത് ഉപയോഗിച്ചിരുന്നു. നൃത്തത്തോടൊപ്പം ആലപിക്കുന്ന ലാവണി ഗാനങ്ങൾ സാധാരണയായി ലൈംഗികത നിറഞ്ഞതാണ്. പ്രാകൃത ഗീതങ്ങളിൽ നിന്നാണ് ഇവയുടെ ഉത്ഭവമെന്ന് വിശ്വസിക്കപ്പെടുന്നു.[6] നിർഗുണി ലാവണി (ദാർശനികത), ശൃംഗാരി ലാവണി (ഇന്ദ്രിയഗോചരം) എന്നിവയാണ് ലാവണിയുടെ രണ്ട് തരങ്ങൾ. നിർഗുണിയുടെ ഭക്തി സംഗീതം മാൽവയിലുടനീളം ജനപ്രിയമാണ്.
ഫഡാച്ചി ലാവണി, ബൈതാകിച്ചി ലാവണി എന്നിങ്ങനെ രണ്ട് വ്യത്യസ്ത പ്രകടനങ്ങളായി ലാവണി വികസിച്ചു. നാടക അന്തരീക്ഷത്തിൽ ഒരു കൂടുതൽ കാണികൾക്ക് മുമ്പായി ലാവണി ആലപിക്കുകയും പൊതു പ്രകടനം നടത്തുകയും ചെയ്യുന്ന രീതിയാണ് ഫഡാച്ചി ലാവണിയിൽ ഉള്ളത്. അടഞ്ഞ മുറിയിൽ തിരഞ്ഞെടുത്ത പ്രേക്ഷകർക്കായി ചെറിയ സദസ്സിനു മുന്നിൽ ഇരുന്ന് ഒരു പെൺകുട്ടി ലാവണി ആലപിക്കുന്നതാണ് ബൈതാകിച്ചി ലാവണി.
വസ്ത്രധാരണം
[തിരുത്തുക]ലാവണി അവതരിപ്പിക്കുന്ന സ്ത്രീകൾ 9 യാർഡിന് അടുത്ത് നീളമുള്ള സാരി ധരിക്കുന്നു. അവർ തലയിൽ തലമുടി ഉപയോഗിച്ച് ഒരു ബൺ (ഹിന്ദിയിൽ ജൂഡ അല്ലെങ്കിൽ മറാത്തിയിൽ അംബഡ) ഉണ്ടാക്കുന്നു. നർത്തകർ നെക്ലേസ്, കമ്മലുകൾ, പാദസരം, കമർപത്ത (അരപ്പട്ട), വളകൾ തുടങ്ങിയ ആഭരണങ്ങൾ ധരിക്കുകയും നെറ്റിയിൽ കടും ചുവപ്പ് നിറമുള്ള ഒരു വലിയ പൊട്ട് തൊടുകയും ചെയ്യുന്നു. അവർ ധരിക്കുന്ന നീളമുള്ള സാരിയെ നൌവാരി എന്ന് വിളിക്കുന്നു. ചുറ്റിപ്പൊതിയുന്ന ഈ സാരി മറ്റ് സാരി തരങ്ങളെ അപേക്ഷിച്ച് കൂടുതൽ സുഖകരമാണ്.[7]
"ലാവണിയുടെ പ്രധാന വിഷയം പുരുഷനും സ്ത്രീയും തമ്മിലുള്ള വിവിധ തരത്തിലുള്ള പ്രണയമാണ്. വിവാഹിതയായ ഭാര്യയുടെ ആർത്തവം, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ലൈംഗിക ബന്ധം, അവരുടെ പ്രണയം, പട്ടാളക്കാരന്റെ ചൂഷണം, യുദ്ധത്തിൽ ചേരാൻ വേണ്ടി ഭാര്യയോട് വിടവാങ്ങുന്ന ഭർത്താവ്, വേർപിരിയലിന്റെ വേദന, അഭിനിവേശത്തിന്റെ തീവ്രത, പ്രസവം, ഇവയെല്ലാം ലാവണിയുടെ വ്യത്യസ്ത തീമുകളാണ്. ലൈംഗിക അഭിനിവേശത്തിന്റെ ചിത്രീകരണത്തിലേക്ക് വരുമ്പോൾ ലാവണി കവി പൊതുവായ സാമൂഹിക മാന്യതയുടെയും നിയന്ത്രണത്തിന്റെയും പരിധികൾ ലംഘിക്കുന്നു." കെ. അയ്യപ്പപ്പണിക്കർ, സാഹിത്യ അക്കാദമി[8]
സ്ത്രീകളോടൊപ്പം ലാവണിയിൽ പുരുഷന്മാരും നൃത്തം ചെയ്യാറുണ്ട്. അവരെ നാത് (പുരുഷ നർത്തകർ) എന്ന് വിളിക്കാറുണ്ട്. ഈ പുരുഷന്മാർ പ്രധാന നർത്തകയെ പിന്തുണച്ച് നൃത്തം ചെയ്യുന്നു.
ചരിത്രപരമായി, ലാവണിയുടെ തുടക്കം 1560 കളിൽ കാണാമെങ്കിലും, പേഷ്വ ഭരണത്തിന്റെ കാലത്താണ് ഇത് പ്രാധാന്യം നേടിയത്. പരാശ്രം (1754-1844), രാം ജോഷി (1762-1812), അനന്ത് ഫംദി (1744-1819), ഹൊനജി ബാല (1754-1844), പ്രഭാകർ (1769-1843), സഗന്ഭൌ, ലോക് ഷാഹിർ അന്നഭാവു സതേ (1920 ഓഗസ്റ്റ് 1 - 1969 ജൂലൈ 18) തുടങ്ങി നിരവധി പ്രശസ്ത മറാത്തി ഷാഹിർ കവി-ഗായകർ ഈ സംഗീത വിഭാഗത്തിന്റെ വികാസത്തിന് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. ലോക്‌ഷാഹിർ ബഷീർ മോമിൻ കവതേക്കർ ഇന്നത്തെ ജനപ്രിയ ഷഹീർ / കവിയാണ്. സുരേഖ പുണേക്കർ, സന്ധ്യ മാനെ, റോഷൻ സതാർക്കർ എന്നിവരും നിരവധി തമാഷ ട്രൂപ്പുകളും 1980 കളുടെ തുടക്കം മുതൽ അദ്ദേഹത്തിന്റെ രചനകൾ അവതരിപ്പിക്കുന്നു. ഹൊനാജി ബാല പരമ്പരാഗത ഢോലകിന്റെ സ്ഥാനത്ത് തബല അവതരിപ്പിച്ചു. ഗായകൻ ഇരുന്ന് അവതരിപ്പിക്കുന്ന ബൈതാകിച്ചി ലാവണി എന്ന ഉപവിഭാഗവും അദ്ദേഹം വികസിപ്പിച്ചതാണ്.
സത്യഭാമബായി പാണ്ഡാർപുർകറും യമുനബായ് വൈക്കറും ലാവണിയുടെ ഇന്നത്തെ ജനപ്രിയ വക്താക്കളാണ് .
ശൃംഗാർ ലാവണി എഴുതുന്നത് പുരുഷനാണ്, പക്ഷെ ആലപിക്കുന്നതും നൃത്തം ചെയ്യുന്നതും സ്ത്രീയാണ്. വിത്തബായ് നാരായൺകോങ്കർ, കാന്തബായ് സതാർക്കർ, സുരേഖ പുനേക്കർ, മനഗല ബൻസോഡ്, സന്ധ്യ മാനെ, റോഷൻ സതാർക്കർ എന്നിവരാണ് ലാവണിയെ വേദിയിൽ അവതരിപ്പിക്കുന്നവരിൽ പ്രമുഖരാണ്. കാമുകന്റെ പ്രണയത്തിനായി കൊതിക്കുന്ന സ്ത്രീ ആലപിക്കുന്ന പ്രണയ ഗാനം എന്നും ലാവണിയെ വിശേഷിപ്പിക്കാം.
ലാവണിയെ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിൽ മറാത്തി സിനിമകൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പരമ്പരാഗത സംഗീതത്തെ സാമൂഹിക സന്ദേശങ്ങളുമായി കൂട്ടിച്ചേർക്കാൻ പിഞ്ചാര, നടരംഗ് തുടങ്ങിയ സിനിമകൾ ശ്രമിച്ചുവെന്ന് മാത്രമല്ല, അവ ലാവണി ലോകത്തെ പോസിറ്റീവ് ആയി ചിത്രീകരിക്കാനും സഹായിച്ചു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 John, Nikhil (17 ജൂൺ 2018). "നാടിൻറെ ഐശ്വര്യമായ കലാരൂപങ്ങളെ അറിയാം!!". https://malayalam.nativeplanet.com.
{{cite web}}
: External link in
(help)|website=
- ↑ Thielemann, Selina (2000). The Music of South Asia. New Delhi: A. P. H. Publishing Corp. p. 521. ISBN 978-81-7648-057-4.
- ↑ The Encyclopaedia Of Indian Literature (Volume Two) (Devraj To Jyoti), Volume 2 By Amaresh Datta,p 1304
- ↑ Shirgaonkar, Varsha. "“Lavanyanmadhil Samajik Pratibimba”." Chaturang, Loksatta (1997).
- ↑ The Encyclopaedia Of Indian Literature (Volume Two) (Devraj To Jyoti), Volume 2 By Amaresh Datta, p 1304
- ↑ History of Indian theatre, Volume 2, By Manohar Laxman Varadpande, p 164
- ↑ Shirgaonkar, Varsha ""Glimpses of Jewellery in Lavanis" " Rasika-Bharati ( Prof.R.C. Parikh Commemorative Volume) (2005)
- ↑ Medieval Indian literature: an anthology, Volume 3 By K. Ayyappapanicker, Sahitya Akademi, p 375