Jump to content

ഇടുപിടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വശം മാത്രം കൊട്ടാവുന്ന ചെറിയൊരു കേരളീയ തുകൽ വാദ്യമാണ് ഇടുപിടി.കിടുപിടി എന്നും പേരുണ്ട്.ഇതുപോലൊരു വാദ്യം തമിഴ്നാട്ടിലും പ്രചാരത്തിലുണ്ട്.

ഏകദേശം അർധഗോളാകൃതിയാണ് ഇടുപിടിക്ക്.തടികൊണ്ടാണ് ഇതിന്റെ കുറ്റി നിർമ്മിക്കുന്നത്.കുറ്റിയുടെ വായ് തുകൽ കൊണ്ട് മൂടി തുകൽവാറ് കൊണ്ട് കെട്ടി മുറുക്കിവയ്ക്കും.

ചില ക്ഷേത്രങ്ങളിൽ നാഗസ്വരത്തിനൊപ്പം ഇടുപിടി ഉപയോഗിക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=ഇടുപിടി&oldid=1057718" എന്ന താളിൽനിന്ന് ശേഖരിച്ചത്