ഉള്ളടക്കത്തിലേക്ക് പോവുക

പുളി (മരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാളൻപുളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പുളി (വിവക്ഷകൾ) എന്ന താൾ കാണുക. പുളി (വിവക്ഷകൾ)

വാളൻപുളി
കായ്ച്ചു കിടക്കുന്ന വാളൻപുളി മരം
Scientific classification
Kingdom:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Tamarindus
Species:
T. indica
Binomial name
Tamarindus indica
Synonyms
  • Tamarindus occidentalis Gaertn.
  • Tamarindus officinalis Hook.
  • Tamarindus umbrosa Salisb.

ദക്ഷിണേന്ത്യയിലെങ്ങും സാധാരണയായി കാണപ്പെടുന്ന പുളി (മരം) അഥവ വാളൻപുളിയുടെ ജന്മദേശം ആഫ്രിക്കയാണ്. ഇതിന്റെ പുളിരുചിയുള്ള ഫലം കറികളിൽ പ്രധാന ചേരുവയായി ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം: Tamarindus indica)

പുളി പോഷക സമൃദ്ധമായ ഒരു ഫലമാണ്. വാളൻ പുളിയിൽ തയമിൻ (വിറ്റാമിൻ B1), റിബോഫ്ലാവിൻ (B2), നിയസിൻ (B3), വിറ്റാമിൻ സി തുടങ്ങിയ വിറ്റാമിനുകൾ, മഗ്‌നേഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയൺ തുടങ്ങിയ ധാതുക്കൾ, പോളിഫീനോൾസ് തുടങ്ങിയ നിരോക്സീകാരികൾ, നാരുകൾ എന്നി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കൊഴുപ്പ് കുറവും മധുരത്തിന്റെ അളവ് കൂടുതലുമാണ്.

ഒരു ദീർഘകാല ഫലവൃക്ഷം ആണ് വാളൻപുളി. വിത്ത് കിളിർപ്പിച്ചോ ഒട്ടിച്ചോ തൈകൾ തയ്യാറാക്കാം. സാധാരണയായി പത്തു വർഷത്തോളം സമയം തൈകൾ കായ്ക്കാൻ വേണ്ടി വരുന്നു. ബഡിംഗ് നടത്തിയുണ്ടാക്കുന്ന തൈകൾക്ക് ഇതിന്റെ പകുതി കാലം മതിയാകും മൂപ്പെത്താൻ.വേനൽക്കാലത്തിനൊടുവിൽ പുഷ്പിക്കുകയും ഫിബ്രവരി മാസത്തോടെ വിളഞ്ഞ് പഴുക്കുകയും ചെയ്യും, മധുരമുള്ളയിനം പുളി സ്വീറ്റ് താമരിൻഡ് എന്ന പേരിൽ വിപണിയിൽ കിട്ടും. പത്തു വർഷം കഴിഞ്ഞാൽ ഒരു മരത്തിൽ നിന്ന് 200 മുതൽ 250 കിലോ വാളൻപുളി വരെ പ്രതിവർഷം കിട്ടിയേക്കാം.

പുളിമരം

പേരിനു പിന്നിൽ

[തിരുത്തുക]

ടാമറിൻഡസ് ഇൻഡിക്ക എന്ന ശാസ്ത്രീയ നാമത്തിലുള്ള “ടാമറിൻഡസ്” എന്ന അറബി ഭാഷയിൽ നിന്നും ഉണ്ടായതാൺ. അറബിയിൽ ടാമർ എന്ന വാക്കിനു ഈന്തപ്പന എന്നാണർഥം. ടാമർ-ഇൻഡസ് അഥവാ ഇന്ത്യയിലെ ഈന്തപ്പന എന്ന അർത്ഥത്തിലാണ് വാളൻപുളിക്ക് ഈ പേർ കിട്ടിയത്.

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :അമ്ലം

ഗുണം :ഗുരു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :അമ്ലം [1]

പോഷകങ്ങൾ

[തിരുത്തുക]

ഊർജം : ഏകദേശം 240 കാലറി

അന്നജം : 63%

പ്രോട്ടീൻ : ഏകദേശം 3%

കൊഴുപ്പ് : കുറവാണ്, 1%

ധാതുക്കൾ : മഗ്‌നേഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, അയൺ

വിറ്റാമിനുകൾ : തയമിൻ (വിറ്റാമിൻ B1), റിബോഫ്ലാവിൻ (B2), നിയസിൻ (B3), വിറ്റാമിൻ സി തുടങ്ങിയവ.

നിരോക്സീകാരികൾ : പോളിഫീനോൾസ് തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

ഇല, പൂവ്, ഫലമജ്ജ,വിത്ത്,മരതൊലി [1]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1 2 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുളി_(മരം)&oldid=4567096" എന്ന താളിൽനിന്ന് ശേഖരിച്ചത്