അഞ്ചരക്കണ്ടി പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അഞ്ചരക്കണ്ടിപ്പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഞ്ചരക്കണ്ടി പുഴ
അഞ്ചരക്കണ്ടിപ്പുഴ
രാജ്യംഇന്ത്യ
Physical characteristics
പ്രധാന സ്രോതസ്സ്കണ്ണവം സംരക്ഷിത വനം
നദീമുഖംഅറബിക്കടൽ തീരത്തെ മുഴപ്പിലങ്ങാട്
നീളം48 km (30 mi)
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

കണ്ണൂർ ജില്ലയിലെ കണ്ണവം സംരക്ഷിത വനമേഖലയിലെ കുറ്റിമലയുടെ താഴ്‌വാരത്തു നിന്നും ഉത്ഭവിക്കുന്ന നദിയാണ് അഞ്ചരക്കണ്ടി പുഴ.[1] കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്നു ഈ നദി 48 കിലോമീറ്ററാണ് ദൈർഘ്യം.[2] കുറ്റിമലയിൽ നിന്നും ചെറിയ ഉറവയായി ആരംഭിച്ച് പെരുമ്പൂത്ത് വഴി ഏകദേശം നാലു കിലോമീറ്ററോളം വനത്തിലൂടെ ഒഴുകുന്നു. പിന്നീട് കൊളപ്പമലയിൽ വച്ച് നദി 60 മീറ്റർ താഴേക്കു പതിക്കുന്നു. അവിടെ നിന്നും വീണ്ടും 14 കിലോമീറ്റർ ദൂരം വനത്തിലൂടെ ഒഴുകുന്നു. തുടർന്ന് എടയാറിനടുത്തു വച്ച് ജനവാസകേന്ദ്രത്തിൽ എത്തിച്ചേരുന്നു.

മട്ടന്നൂർ മുൻസിപ്പൽ അതിർത്തിയിലൂടെയും കോളയാട് , ചിറ്റാരിപ്പറമ്പ്, മാലൂർ, മാങ്ങാട്ടിടം, വേങ്ങാട്, അഞ്ചരക്കണ്ടി, പിണറായി, ധർമ്മടം, കടമ്പൂർ, പെരളശ്ശേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിലൂടെയും ഒഴുകുന്ന നദി മമ്മാക്കുന്ന് പാലത്തിനടുത്ത് വച്ച് രണ്ടായി പിരിയുന്നു. ഇതിൽ പ്രധാന തിരിവ് മേലൂർ, ചിറക്കുനി, പാലയാട്,ധർമ്മടം, മുഴപ്പിലങ്ങാട് വഴി മൊയ്തു പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. രണ്ടാമത്തെതും ചെറിയതുമായ തിരിവ് പാറപ്രം, കോളാട്പാലം, അണ്ടലൂർ, കിഴക്കെ പാലയാട്, ഒഴയിൽ ഭാഗം വഴി ഒഴുകി ധർമ്മടം പാലത്തിനടുത്ത് വച്ച് അറബിക്കടലിൽ പതിക്കുന്നു. ഈ രണ്ട് പതനസ്ഥാനങ്ങൾക്കിടയിലായായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദ്വീപാണ് ധർമ്മടം. കണ്ടൽ കാടുകളാൽ സമ്പുഷ്ടമാണ് തീരങ്ങൾ. ചെറുതും വലുതുമായ നിരവധി കണ്ടൽ തുരുത്തുകൾ അഴീമുഖത്തോട് ചേർന്ന് കാണപ്പെടുന്നു. മുഴപ്പിലങ്ങാട് - ധർമ്മടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ മൊയ്തു പാലം അഞ്ചരക്കണ്ടി പുഴക്ക് കുറുകെയാണ്. ഒരു കാലത്ത് ഉൾനാടൻ ജലഗതാഗതം വളരെ സജീവമായിരിന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "കേരളത്തിലെ നദികൾ: ഭൂപടം, പുഴകളും തോടുകളും-ലഖു വിവരണം". Malayalam Map (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-07-23.
  2. "കേരളത്തിലെ നദികൾ". www.keralatourism.org. Retrieved 2018-07-23.
"https://ml.wikipedia.org/w/index.php?title=അഞ്ചരക്കണ്ടി_പുഴ&oldid=3454585" എന്ന താളിൽനിന്ന് ശേഖരിച്ചത്