തെക്കുമ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കണ്ണൂർ നഗരത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്തായി മാട്ടൂലിനോടു ചേർന്ന് കിടക്കുന്ന ഒരു ദ്വീപാണ് തെക്കുമ്പാട്. പടിഞ്ഞാറ് കുപ്പം-പഴയങ്ങാടി-വളർപട്ടണം പുഴയും കിഴക്കു ചെറുകുന്ന് മടക്കര പുഴയും. തെക്കുമ്പാട് പ്രദേശം മാട്ടൂൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്[1]. ഒരു യു.പി.സ്കൂൾ,‍ ഒരു മുസ്ലിം എൽ.പി.സ്കൂൾ എന്നിവയുള്ള ഈ ഗ്രാമത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും കണ്ണൂർ, മാട്ടൂൽ പഴയങ്ങാടി ചെറുകുന്ന് എന്നീ നഗരങ്ങളെ ആശ്രയിക്കുന്നു.

ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ വലിയ വികസനം കടന്നുവന്നില്ല എങ്കിലും അടുത്തായി പണിത തെക്കുമ്പാട് ചെറുകുന്ന് പാലവും, യാത്രാ സൌകര്യവും വികസനവും ത്വരിതഗതിയിലാക്കും എന്നു കരുതുന്നു. സ്വാതന്ത്ര്യത്തിനു മുന്നേ ഇവിടത്തെ നിവാസികൾ ഇൻഡോനേഷ്യ, സിംഗപ്പൂർ , മലേഷ്യ എന്നീ നാടുകളിൽ ജോലി അന്വേഷിച്ചു പോയ്ക്കൊണ്ടിരുന്നു. ഗൾഫു പ്രവാസം തുടങ്ങിയതിൽ പിന്നെ ഈ ഗ്രാമത്തിന്റെ മുഖഛായ മാറുകയായിരുന്നു. കൂടാതെ മുസ്ലിം ഹിന്ദു മതമൈത്രിക്ക് വളരെ പ്രസിദ്ധമാണ്.

അവലംബം[തിരുത്തുക]

  1. http://lsgkerala.in/mattoolpanchayat/history/
"https://ml.wikipedia.org/w/index.php?title=തെക്കുമ്പാട്&oldid=1160427" എന്ന താളിൽനിന്ന് ശേഖരിച്ചത്