പാനൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
![]() | 2015-ലെ തദ്ദേശ സ്ഥാപനങ്ങളുടെ പുനഃക്രമീകരണത്തോടെ ഈ ഗ്രാമപഞ്ചായത്ത് പാനൂർ നഗരസഭയുടെ ഭാഗമായി. |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ കൂത്തുപറമ്പ് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് പാനൂർ ഗ്രാമപഞ്ചായത്ത്[1].2006-ൽ പെരിങ്ങളം നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ഈ ഗ്രാമപഞ്ചായത്ത്, അടുത്ത തിരഞ്ഞെടുപ്പുമുതൽ കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.[2]
ഉള്ളടക്കം
ഗ്രാമ പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]
യു.ഡി.എഫിലെ കുനിയിൽ ലീല ആയിരുന്നു ഇപ്പോൾ പ്രീത അശോക് ആണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.[3] ഈ ഗ്രാമപഞ്ചായത്തിൽ 12 വാർഡുകളാണുള്ളത്.[4]
- പാനൂർ ടൗൺ
- പോലീസ് സ്റ്റേഷൻ വാർഡ്
- കുറ്റ്യേരി
- പാലക്കൂൽ
- ഈസ്റ്റ് എലാങ്കോട്
- പാലത്തായി
- പാലത്തായി അരയാൽത്തറ
- സെൻട്രൽ എലാങ്കോട്
- വെസ്റ്റ് എലാങ്കോട്
- തിരുവാൽ
- ബസ് സ്റ്റാന്റ്
- ഹോസ്പിറ്റൽ
ഭൂമിശാസ്ത്രം[തിരുത്തുക]
അതിരുകൾ[തിരുത്തുക]
- വടക്ക്:മൊകേരി
- പടിഞ്ഞാറ്:പന്ന്യന്നൂർ
- കിഴക്ക്: [കുന്നോത്ത്പറമ്പ് ]]
- തെക്ക്: പെരിങ്ങളം, പാലത്തായി_കടവത്തൂർ തൃപ്പങ്ങോട്ടൂർ
ഭൂപ്രകൃതി[തിരുത്തുക]
പഞ്ചായത്തിനെ സമതലം, കുന്നുകൾ, ചെരിവുകൾ, വയലുകൾ എന്നിങ്ങനെ തരം തിരിക്കാം.
ജലപ്രകൃതി[തിരുത്തുക]
ഈ പഞ്ചായത്തിലെ ഏക പുഴ പാലത്തായി പുഴയാണ്]].
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
വിസ്തീർണ്ണം(ച.കി.മി) | വാർഡുകൾ | ആകെ ജനസംഖ്യ | ആകെ പുരുഷന്മാർ | ആകെ സ്ത്രീകൾ | ജനസാന്ദ്രത | സ്ത്രീ പുരുഷ അനുപാതം | ആകെ സാക്ഷരത | സാക്ഷരരായ പുരുഷന്മാർ | സാക്ഷരരായ സ്ത്രീകൾ | |
---|---|---|---|---|---|---|---|---|---|---|
8.54 | 12 | 15390 | 7115 | 8275 | 1802 | 1163 | 92.75 | 96.45 | 89.66 |
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]
1963-ൽ അന്നത്തെ മേളൂർ പഞ്ചായത്ത് വിഭജിച്ച് പാനൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. കെ.ടി. പത്മനാഭൻനമ്പ്യാർ ആയിരുന്നു ആദ്യത്തെ പ്രസിഡണ്ട്.[6]
ഇതും കാണുക[തിരുത്തുക]
കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക
അവലംബം[തിരുത്തുക]
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂർ ഗ്രാമപഞ്ചായത്ത്
- ↑ http://www.kerala.gov.in/whatsnew/delimitation.pdf
- ↑ http://www.lsg.kerala.gov.in/htm/inner.asp?ID=1156&intId=5
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകൾ
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂർ ഗ്രാമപഞ്ചായത്തിന്റെ വിവരണം
- ↑ കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -പാനൂർ ഗ്രാമപഞ്ചായത്തിന്റെ ചരിത്രം