മട്ടാഞ്ചേരി കൊട്ടാരം
Mattancherry Palace | |
---|---|
Location | Kochi, Kerala, India |
Coordinates | 9°57′29″N 76°15′32″E / 9.958°N 76.259°E |
Built | 1555 |
Type | Cultural |
State Party | ഇന്ത്യ |
ഡച്ച് കൊട്ടാരം എന്നും അറിയപ്പെടുന്ന മട്ടാഞ്ചേരി കൊട്ടാരം കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു അമ്പലങ്ങളിൽ കാണപ്പെടുന്ന തരം ചിത്രപ്പണികൾ ധാരാളമുള്ള ഒരു കൊട്ടാരമാണിത്.
ചരിത്രം
[തിരുത്തുക]മട്ടാഞ്ചേരിയിലുള്ള പാലസ് റോഡിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പോർച്ചുഗീസുകാരാണ് ഇത് പണികഴിപ്പിച്ചത്. പിന്നീടവർ കൊച്ചി രാജാവായിരുന്ന വീര കേരള വർമ്മയ്ക്ക് (1537-65) ഈ കൊട്ടാരം സമ്മാനമായി നൽകി. 1663-ൽ ഡച്ചുകാർ ഈ കൊട്ടാരത്തിൽ ചില അറ്റകുറ്റപണികൾ നടത്തുകയുണ്ടായി. അതിനുശേഷം ഈ കൊട്ടാരം ഡച്ചുകൊട്ടാരം എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. കൊച്ചി രാജാക്കന്മാരും കാലാകാലങ്ങളിൽ ഈ കൊട്ടാരത്തിനു അറ്റകുറ്റപണികൾ നടത്തിയിരുന്നു. ഇന്ന് ഈ കൊട്ടാരം കേരള ഗവർമെന്റിന്റെ കീഴിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
ഈ പ്രദേശത്ത് ഉണ്ടായിരുന്ന ഒരു അമ്പലം നശിപ്പിച്ച് കൊള്ളയടിച്ചതിൽ കൊച്ചി രാജാവിനുണ്ടായിരുന്ന അപ്രീതി ഇല്ലാതെയാക്കാനായി പോർച്ചുഗീസുകാർ പണികഴിപ്പിച്ച കൊട്ടാരമാണ് ഇത്. അതുകൊണ്ടുതന്നെ അമ്പലങ്ങളിൽ കാണപ്പെടുന്ന കൊത്തുപണികളും ചിത്രപ്പണികളും ധാരാളമായി ഈ കൊട്ടാരത്തിൽ കാണാവുന്നതാണ്. [1][2]
വാസ്കോ ഡ ഗാമ കാപ്പാട് തീരത്ത് 1498-ൽ കപ്പലിറങ്ങിയശേഷം മലബാർ ഭാഗത്ത് വ്യാപാരം നടത്താൻ ശ്രമിച്ചിരുന്നുവെങ്കിലും സാമൂതിരിമാരിൽ നിന്നുള്ള എതിർപ്പ് കൂടിയതുകാരണം പിൻവാങ്ങേണ്ടി വന്നിരുന്നു. കൊച്ചി രാജാക്കന്മാർ അന്ന് പോർച്ചുഗീസുകാർക്ക് എല്ലാ സഹായസഹകരണങ്ങളും നൽകി കൊച്ചിയിൽ വ്യാപാരം നടത്താൻ സഹായിച്ചു. അങ്ങനെയാണ് പോർച്ചുഗീസുകാർ കൊച്ചിയിൽ എത്തുന്നത്. പോർച്ചുഗീസുകാർ പോയതിനുശേഷം ഈ കൊട്ടാരം ഡച്ചുകാരുടെ കയ്യിൽ എത്തുകയും[1] പിന്നീട് ഹൈദരാലി ഈ കൊട്ടാരം പിടിച്ചടക്കുകയും ചെയ്തു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് ഈ കൊട്ടാരം ഹൈരദാലിയെ പരാജയപ്പെടുത്തി സ്വന്തമാക്കി.
ചിത്രശാല
[തിരുത്തുക]-
പിൻവശം കവാടം
-
പിൻവശം
-
മ്യൂസിയം ഗോവണി
-
മുൻവശം തടാകം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 Archaeological Museum, Cochin, published by Archaeological Survey of India
- ↑ "Mattancherry Palace". webindia.123. Archived from the original on 2008-01-02. Retrieved 2008-01-20.