അഞ്ചുതെങ്ങു കോട്ട
8°39′45″N 76°45′52″E / 8.66250°N 76.76444°E
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ ഈസ്റ്റ് ഇന്ത്യ കമ്പനി 1695-ൽ കെട്ടിയ ഒരു കോട്ടയാണ് അഞ്ചുതെങ്ങ് കോട്ട എന്നറിയപ്പെടുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ ഒരു പ്രദേശമാണ് ഇത്. ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു ഫാക്ടറി പണിയാൻ 1684-ൽ അനുവാദം നൽകി. 1690-ൽ ഇവിടെ ഒരു കോടതി പണിയാനുള്ള അനുവാദവും ലഭിച്ചു. കോട്ട പണിതത് 1695-ലാണ്[1] .
പ്രാധാന്യം
[തിരുത്തുക]ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നൽകാനാണ് കോട്ട ഉപയോഗിച്ചിരുന്നത്. [2] ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് മലബാർ തീരത്തു ലഭിച്ച ആദ്യത്തെ സ്ഥിരം താവളമായിരുന്നു ഇത്. [3] ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ഈ കോട്ട ഒരു പ്രധാന പങ്കു വഹിക്കുകയുണ്ടായി. [4]
ഇന്നത്തെ സ്ഥിതി
[തിരുത്തുക]ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം മീൻ പിടിത്തവും വ്യാപാരവും ആയിരുന്നു. ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക് പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ആടുമാടുകൾ ഇതുവഴി ഇറങ്ങി ആപത്തിൽപെട്ടതിനാലാണ് ഇങ്ങനെ ചെയ്തത്. ഈ കോട്ടയോട് ചേർന്ന് ഒരു പള്ളിയും പള്ളിക്കൂടവും പ്രവർത്തിച്ചുവരുന്നു.
അവലംബം
[തിരുത്തുക]- ↑ "Anchuthengu and Anjengo Fort". കേരള ടൂറിസം. Archived from the original on 2013-06-22. Retrieved 6 മാർച്ച് 2013.
- ↑ സത്യേന്ദ്രൻ, നിത (26 ജനുവരി 2012). "ഹിഡൻ 100: ഇൻ ദി ലാൻഡ് ഓഫ് ഫൈഫ് കോക്കനട്ട് പാംസ്". ദി ഹിന്ദു. Retrieved 29 നവംബർ 2012.
- ↑ ഹീൽ, ലൂയിസ്. "ആഞ്ചലോ ഫോർട്ട്". Lonely Planet. Archived from the original on 2012-04-29. Retrieved 29 November 2012.
- ↑ "എ ഹിസ്റ്റോറിക് ഗേറ്റ് വേ". Deccan Chronicle. 31 May 2012. Archived from the original on 2012-06-03. Retrieved 29 November 2012.
{{cite news}}
:|first=
missing|last=
(help)