ശ്രീമൂലം തിരുനാൾ കൊട്ടാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sri Moolam Thirunal Palace എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീമൂലം തിരുനാൾ കൊട്ടാരം
Map
അടിസ്ഥാന വിവരങ്ങൾ
നഗരംകന്റോൺമെന്റ്, കൊല്ലം
രാജ്യംഇന്ത്യ
പദ്ധതി അവസാനിച്ച ദിവസം1936
ഇടപാടുകാരൻശ്രീ മൂലം തിരുനാൾ ഷഷ്ഠ്യബ്ദപൂർത്തി ട്രസ്റ്റ്.

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മാളികയാണ് ശ്രീമൂലം തിരുനാൾ ഷഷ്ഠിപൂർത്തി പാലസ് (എസ്.എം.പി പാലസ് / എസ്.എം.ടി. പാലസ് ഇംഗ്ലീഷ്: SMP Palace / SMT Palace). തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് കെട്ടിടം പണിതീർത്തത്. 1917ൽ പണി തുടങ്ങാനുദ്ദേശിച്ചെങ്കിലും 1936ൽ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മാത്രമേ പണി പൂർത്തിയായുള്ളൂ. പിന്നീട് ഒരു ചലച്ചിത്രകൊട്ടകയാക്കി മാറ്റിയ ഇവിടെ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളെച്ചൊല്ലി വിവാദങ്ങളുണ്ടായിട്ടുണ്ട്.[1] കോർപറേഷൻ ഇടപെടലിനെ തുടർന്ന് ഇവിടെ ഇപ്പോൾ സിനിമാ പ്രദർശനം നിർത്തിവെച്ചിട്ടുണ്ട്. എസ്.എം.പി പാലസ് വിട്ടുകിട്ടിയാൽ സംരക്ഷിക്കാൻ തയ്യാറാണെന്ന സംസ്ഥാന പുരാവസ്തു വകുപ്പ് നേരത്തേ അറിയിച്ചിരുന്നു. [2]

അവലംബം[തിരുത്തുക]

  1. എസ്‌.എം.പി പാലസ്‌ നവീകരണം; പ്രതിഷേധം ശക്‌തം. മംഗളം ഓൺലൈൻ
  2. എസ്.എം.പി പാലസ് ഏറ്റെടുക്കൽ; തടസ്സം ഉന്നത രാഷ്ട്രീയ ഇടപെടലുകൾ, മാധ്യമം ഓൺലൈൻ

ശ്രീചിത്തിരതിരുന്നാൾ ബാലരാമവർമ്മ - അവസാനത്തെ തിരുവിതാംകൂർ രാജാവായിരുന്നു ശ്രീചിത്തിരതിരുന്നാൾ ബാലരാമവർമ്മ.1933 മുതൽ 1949 വരെ ആയിരുന്നു ഇദ്ദേഹത്തിൻെറ ഭരണകാലം. നിയമനിർമ്മാണസഭയുടെ ഘടനയിൽ മാറ്റം വരികയും ഭരണപരവും സാമൂഹികവുമായ ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പിലാവുകയും ചെയ്തു. 1932ൽ കുറേക്കൂടി വിപുലമായ വോട്ടവകാശത്തിൻെറ അടിസ്ഥാനത്തിൽ തിരുവിതാംകൂർ നിയമനിർമ്മാണസഭ പരിഷ്കരിക്കപ്പെട്ടു. ഈ സഭയ്ക്ക് ശ്രീമൂലം അസംബ്ളി എന്നും ശ്രീചിത്ര സ്റേറററ് എന്നും രണ്ട് മണ്ഡലങ്ങളുണ്ടായി. ഇരുസഭകളും ഭരണപരവും നിയമനിർമ്മാണപരവുമായ വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്ത് തീരുമാനമെടുത്തു. അവർക്ക് വാർഷികബജററിനെക്കുറിച്ച് ചർച്ചനടത്താനും വോട്ടുചെയ്യാനുമുള്ള സ്വാതന്ത്രം ഉണ്ടായിരുന്നു. പക്ഷേ,


ലജിസ്ളേററീവ് കൗൺസിലിന് ബജററിൻെറ ഏത് ഇനത്തിലും തുക വെട്ടിക്കുറയ്ക്കാൻ അധികാരമണ്ടായിരുന്നില്ല. 1936ലെ ക്ഷേത്രപ്രവേശന വിളംബരവും 1937ലെ തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപനവും എടുത്തുപറയേണ്ട നേട്ടങ്ങളാണ്.ഗ്രാമീണവികസനത്തെ മുൻനിർത്തി 1939ൽ തിരുവിതാംകൂർ വില്ലേജ് യൂണിയൻ ആക്ട് നടപ്പിലാക്കി.ഒട്ടനവധി വൃവസായസ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടത് ഇക്കാലത്താണ്. ശ്രീചിത്തിര തിരുന്നാളിൻെറ ഭരണക്കാലത്ത് സർക്കാർ കൈക്കൊണ്ട വൃവസായവത്കരണനയം നിമിത്തമാണ് ചില പട്ടണങ്ങൾക്ക് ഇന്നത്തെ വൃവസായപ്രാധാനൃം ലഭിച്ചത്.