ചേറ്റുവാ കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(William Fort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ തെക്കായി ചേറ്റുവാ മണപ്പുറത്തു സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ചേറ്റുവാ കോട്ട അഥവാ വില്യം കോട്ട. പതിനെട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഡച്ചുകാരാണ് ഈ കോട്ട നിർമിച്ചത്. അക്കാലത്തു ചേറ്റുവാ കോട്ടയെ മലബാറിലെ ഏറ്റവും പ്രബലമായ കോട്ടയെന്നാണ് കാന്റർ വിഷെർ വിശേഷിപ്പിച്ചത്. ബ്രിട്ടീഷുകാരും ഡച്ചുകാരും സാമൂതിരിയും കൊച്ചിരാജാവും ചേറ്റുവാ കോട്ടയുടെ ആധിപത്യത്തിനു വേണ്ടി നിരന്തരം യുദ്ധങ്ങൾ നടത്തിയിരുന്നു. മണ്ണിനടിയിലേക്ക് കുഴിച്ചിറക്കപ്പെട്ട കനത്ത തേക്ക് തടികളിൽ അസ്തിവാരം നിർമ്മിക്കപ്പെട്ട ഈ കോട്ട ഇന്ന് പൂർണ്ണമായും തകർന്ന നിലയിലാണ്.

അവലംബം[തിരുത്തുക]

  • കേരള ചരിത്രം (പ്രൊഫ. ടി കെ ഗംഗാധരൻ
"https://ml.wikipedia.org/w/index.php?title=ചേറ്റുവാ_കോട്ട&oldid=3591091" എന്ന താളിൽനിന്ന് ശേഖരിച്ചത്