ഉള്ളടക്കത്തിലേക്ക് പോവുക

ചാലക്കുടി നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാലക്കുടി നഗരസഭ
ചാലക്കുടി പട്ടണം
ചാലക്കുടി പട്ടണം

ചാലക്കുടി പട്ടണം


ചാലക്കുടി നഗരസഭ
10°48′N 76°08′E / 10.8°N 76.14°E / 10.8; 76.14
Map
തദ്ദേശസ്വയംഭരണ തരം നഗരസഭ
സ്ഥാപിതം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
താലൂക്ക് ചാലക്കുടി
റവന്യൂ വില്ലേജുകൾ
ചെയർപേഴ്സൺ ഷിബു വാലപ്പൻ
വൈസ് ചെയർപേഴ്സൺ ശ്രീദേവി. സി
മുനിസിപ്പൽ സെക്രട്ടറി
നിയമസഭാ മണ്ഡലം ചാലക്കുടി
ലോകസഭാ മണ്ഡലം ചാലക്കുടി
വിസ്തീർണ്ണം 25.23 ച.കി.മിചതുരശ്ര കിലോമീറ്റർ
വാർഡുകൾ 36 എണ്ണം
ജനസംഖ്യ 49,525
ജനസാന്ദ്രത 1963/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
680307
+0480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ മുനിസിപ്പാലിറ്റിയാണ് ചാലക്കുടി. ചാലക്കുടി പുഴയുടെ വടക്കേതീരത്ത് സ്ഥിതിചെയ്യുന്ന പ്രമുഖ പട്ടണം. പഴയ കൊച്ചി - തിരുവിതാംകൂർ രാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതിചെയ്തിരുന്നതിനാൽ ചരിത്രപ്രാധാന്യമുള്ള പട്ടണം. ദേശീയപാത-47ഉം എറണാകുളം - ഷൊർണ്ണൂർ റെയിൽപാതയും ഈ നഗരത്തിലൂടെ കടന്നു പോകുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]
  • ശാലധ്വജം : ചാലക്കുടി എന്ന പേരിന്റെ ഉൽഭവത്തെകുറിച്ച് 'ജ്യോതിഷസംഹിത' എന്ന ആധികാരിക ഗ്രന്ഥത്തിൽ ശാലധ്വജം (ശാലക്കൊടി) എന്നാണ് കാണപ്പെടുന്നത്. ഈ ശാലക്കൊടിയാവാം കാലാന്തരത്തിൽ ചാലക്കുടിയായത്.[1] [2]
  • ശാലകുടി : രണ്ടാം ചേര സാമ്രാജ്യകാലത്ത് മൂഴിക്കുളം ശാലയിൽ വേദം പഠിക്കാനും ആയുധവിദ്യകൾ അഭ്യസിക്കാനും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളംപേർ എത്തിയിരുന്നു. അവർക്ക് താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത് ചാലക്കുടി പുഴയോരത്തായിരുന്നു. ഈ താമസ സൗകര്യത്തിന് 'കുടി' എന്നാണ് പറയുന്നത്. ഈ കുടിയെ ശാലകുടി എന്ന് വിളിച്ചുപോന്നു. ഇത് ലോപിച്ചാണ് ചാലക്കുടി എന്നപേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. [3] [4] [5]

ചരിത്രം

[തിരുത്തുക]

പഴയ കൊച്ചി രാജ്യത്തിലെ മുകുന്ദപുരം താലൂക്കിലെ പ്രധാന വിപണനകേന്ദ്രമായിരുന്നു ചാലക്കുടി. തിരുവിതാംകൂറിന്റെ വടക്കേ അതിരിൽ നെടുംകോട്ടയ്ക്ക് പുറത്തായി സ്ഥിതിചെയ്തിരുന്ന ചെറുപട്ടണമായിരുന്നു ഇത്.


അതിരുകൾ

[തിരുത്തുക]

വടക്ക് -- കൊടകര ഗ്രാമപഞ്ചായത്ത് കിഴക്ക് -- പരിയാരം, കോടശ്ശേരി പഞ്ചായത്തുകൾ തെക്ക് -- മേലൂർ, കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകൾ പടിഞ്ഞാറ് -- കൊടകര, ആളൂർ ഗ്രാമപഞ്ചായത്തുകൾ


അവലംബം

[തിരുത്തുക]
  1. http://www.chalakudymunicipality.in/ml/history Archived 2013-07-26 at the Wayback Machine ചാലക്കുടി മുനിസിപാലിറ്റി -- ചരിത്രം -- സ്ഥലനാമോൽപത്തി
  2. കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ -- കേരള സാഹിത്യ അക്കാദമി -- വി.വി.കെ വാലത്ത്
  3. http://www.chalakudymunicipality.in/ml/history Archived 2013-07-26 at the Wayback Machine ചാലക്കുടി മുനിസിപാലിറ്റി -- ചരിത്രം -- സ്ഥലനാമോൽപത്തി
  4. ജാതിവ്യവസ്ഥയും കേരള ചരിത്രവും -- പി.കെ. ബാലകൃഷ്ണൻ -- കറൻറ് ബുക്സ് -2005, തൃശൂർ
  5. സ്ഥലനാമ കൗതുകം -- പി.എ.രാമചന്ദ്രൻ നായർ -- റെയിൻബോ ബുക്ക് പബ്ലിക്കേഷൻസ്
"https://ml.wikipedia.org/w/index.php?title=ചാലക്കുടി_നഗരസഭ&oldid=4601941" എന്ന താളിൽനിന്ന് ശേഖരിച്ചത്