പരിയാരം ഗ്രാമപഞ്ചായത്ത് (തൃശൂർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരിയാരം
Map of India showing location of Kerala
Location of പരിയാരം
പരിയാരം
Location of പരിയാരം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തൃശ്ശൂർ
ഏറ്റവും അടുത്ത നഗരം ചാലക്കുടി
ലോകസഭാ മണ്ഡലം ചാലക്കുടി
നിയമസഭാ മണ്ഡലം ചാലക്കുടി
ജനസംഖ്യ 20,931 (2001)
സ്ത്രീപുരുഷ അനുപാതം 1037 /
സാക്ഷരത 89.67%
സമയമേഖല IST (UTC+5:30)
കോഡുകൾ
വെബ്‌സൈറ്റ് http://lsgkerala.in/pariyarampanchayat/

Coordinates: 10°19′12″N 76°22′30″E / 10.320°N 76.375°E / 10.320; 76.375

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ ചാലക്കുടി ബ്ലോക്കിൽ ഉൾപ്പെടുന്ന പഞ്ചായത്താണു പരിയാരം.ഇത് ചാലക്കുടിക്കു കിഴക്കായി ചാലക്കുടിപ്പുഴയുടെ അരികിലായി സ്ഥിതി ചെയ്യുന്നു.ഒരു കാലത്ത് കേരളത്തിലെ വലിപ്പമേറിയ പഞ്ചായത്തുകളിലൊന്നായിരുന്ന ഈ പഞ്ചായത്ത് 1966ൽ വിഭജിച്ച് കോടശ്ശേരി രൂപീകരിച്ചു.പിന്നീട് 1977ൽ വീണ്ടും വിഭജിച്ച് വെറ്റിലപ്പാറ (ഇപ്പോൾ അതിരപ്പിള്ളി എന്നറിയപ്പെടുന്നു). 21.79 ചതുരശ്ര കി.മീ വിസ്തീർണ്ണമുള്ള ഈ പ്രദേശം പരിയാരം വില്ലേജ് പരിധിയിൽ ഉൾപ്പെടുന്നു.വടക്ക്,പടിഞ്ഞാറ് ഭാഗങ്ങൾ കോടശ്ശേരി പഞ്ചായത്തുമായും കിഴക്ക് അതിരപ്പിള്ളി പഞ്ചായത്തുമായും തെക്ക് ചാലക്കുടിപ്പുഴയുടെ അതിന്റെ മറുകരയിലായി മേലൂർ, അയ്യമ്പുഴ, കറുകുറ്റി പഞ്ചായത്തുകളുമായും അതിർത്തി പങ്കിടുന്നു.കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ വേനൽക്കാല വസതി ഈ ഗ്രാമത്തിൽ ആയിരുന്നു.ഇവിടെ നാട്ടുകാർക്ക് സങ്കടം ഉണർത്തിക്കുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനുമായി പ്രത്യേക സമയം അനുവദിച്ചിരുന്നു.അതു കാരണം ഈ സ്ഥലത്തിനു പരിഹാരം എന്നു പേരു വീഴുകയും ക്രമേണ പരിയാരം എന്നാകുകയും ചെയ്തു എന്നാണു വിശ്വസിക്കുന്നത്.ചാലക്കുടിപ്പുഴയുടെ തീരത്തായി ഇപ്പോഴും ഈ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ട്.

സ്ഥാപനങ്ങൾ[തിരുത്തുക]

 1. സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം
 2. തുമ്പൂർമുഴി ക്യാറ്റിൽ ബ്രീഡിംഗ് ഫാം
 3. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ്
 4. ഇലക്ട്രിസിറ്റി ഓഫീസ്
 5. വില്ലേജ് ഓഫീസ്
 6. സെന്റ് ജോർജ് എച്ച് എസ് എസ് പരിയാരം

വാർഡുകൾ[തിരുത്തുക]

 1. എലിഞ്ഞിപ്ര
 2. പരിയാരം
 3. പാറക്കുന്ന്
 4. കുറ്റിക്കാട്
 5. ചങ്കൻ‍ കുറ്റി
 6. മണണുംപുറം
 7. പീലാർമൂഴി
 8. കൊന്നക്കുഴി
 9. കാഞ്ഞിരപ്പിള്ളി
 10. ഒരപ്പന
 11. തൂമ്പാക്കോട്
 12. തൃപ്പാപ്പിള്ളി
 13. പൂവത്തിങ്കൽ
 14. മൂഴിക്കകടവ്
 15. കടുങ്ങാട്

അവലംബം[തിരുത്തുക]