ഉള്ളടക്കത്തിലേക്ക് പോവുക

ചാലക്കുടി ലോക്സഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ആസ്ഥാനമായി 2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ പുതിയ മണ്ഡലം രൂപീകൃതമായി. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നി മൂന്ന് നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി,പെരുമ്പാവൂർ, കുന്നത്തുനാട് എന്നീ നാല് നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ചാലക്കുടി (ലോക്സഭാ മണ്ഡലം). 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ മണ്ഡലത്തിന് രൂപംനൽകിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. [1] [2] ആ വർഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ കെ.പി. ധനപാലൻ വിജയിച്ചു.[3] 2014-ൽ സുപ്രസിദ്ധ മലയാള ചലച്ചിത്രനടനും ഇടതുസ്വതന്ത്രനുമായിരുന്ന ഇന്നസെന്റായിരുന്നു വിജയി.[4][5]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [6] [7] [8]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2024ബെന്നി ബെഹനാൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 3,94,171സി. രവീന്ദ്രനാഥ്സി.പി.എം., എൽ.ഡി.എഫ്. 3,30,417കെ. എം. ഉണ്ണികൃഷ്ണൻഭാരത് ധർമ്മ ജന സേന, എൻ.ഡി.എ. 1,06,400
2019ബെന്നി ബെഹനാൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 4,73,444ഇന്നസെന്റ്സി.പി.എം., എൽ.ഡി.എഫ്. 3,41,170എ.എൻ. രാധാകൃഷ്ണൻബി.ജെ.പി., എൻ.ഡി.എ. 1,54,159
2014ഇന്നസെന്റ്സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 3,58,440പി.സി. ചാക്കോകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 3,44,556ബി. ഗോപാലകൃഷ്ണൻബി.ജെ.പി., എൻ.ഡി.എ. 92,848
2009കെ.പി. ധനപാലൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 3,99,035യു.പി. ജോസഫ്സി.പി.എം., എൽ.ഡി.എഫ്. 3,27,356കെ.വി. സാബുബി.ജെ.പി., എൻ.ഡി.എ. 45,367

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-02-27.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  3. "Election News".
  4. "Chalakkudy Election News".
  5. "Kerala Election Results".
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-24.
  7. http://www.keralaassembly.org
  8. https://timesofindia.indiatimes.com/elections/lok-sabha-constituencies/kerala/chalakudy