അളഗപ്പനഗർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
അളഗപ്പനഗർ | |
10°25′56″N 76°16′19″E / 10.4321°N 76.272074°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
വില്ലേജ് | ആമ്പല്ലൂർ |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | പുതുക്കാട് |
ലോകസഭാ മണ്ഡലം | മുകുന്ദപുരം |
ഭരണസ്ഥാപനങ്ങൾ | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | കെ.രാജേശ്വരി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 25.08ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 17 എണ്ണം |
ജനസംഖ്യ | 29,341 |
ജനസാന്ദ്രത | 1054/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680302 +0480 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്തിലാണ് അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ദേശീയപാത 544 കടന്നു പോകുന്ന വഴിയിലെ പുതുക്കാടിന് തൊട്ടുസമീപം സ്ഥിതി ചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് അളഗപ്പനഗർ. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ പ്രധാന ഒരു മേഖലയാണ് അളഗപ്പനഗർ. ഇവിടെ ഒരു പാട് ഓടു നിർമ്മാണ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. അളഗപ്പനഗർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിദ്യാഭ്യാസസ്ഥാപനമാണ് ത്യാഗരാജാർ പോളിടെൿനിക്. അളഗപ്പനഗർ പഞ്ചായത്ത് ഓഫീസ് കെട്ടിടം വെണ്ടോർ ആണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
[തിരുത്തുക]പ്രശസ്ത വിദ്യാഭ്യാസ പണ്ഡിതനായിരുന്ന ഡോ. അളഗപ്പചെട്ട്യാരുടെ സ്മരണാർത്ഥമാണ് ഈ ഗ്രാമത്തിന് അളഗപ്പനഗർ എന്നു പേരിട്ടത്.
വാർഡുകൾ
[തിരുത്തുക]- ആമ്പല്ലൂർ
- വെണ്ടോർ വെസ്റ്റ്
- വെണ്ടോർ നോർത്ത്
- വെണ്ടോർ സെൻറർ
- മണ്ണംപേട്ട
- വട്ടണാത്ര
- പച്ചളിപ്പുറം
- പാലക്കുന്ന്
- പയ്യാക്കര
- വരാക്കര
- കാളക്കല്ല്
- പൂക്കോട്
- പൂക്കോട് വെസ്റ്റ്
- തെക്കേക്കര
- വളഞ്ഞൂപ്പാടം
- ചുങ്കം
- അളഗപ്പനഗർ
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001